| Thursday, 12th July 2012, 12:54 pm

പിങ്കി പ്രമാണിക്കിനെതിരെ അഴിമതി ആരോപണവുമായി പശ്ചിമബംഗാള്‍ സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: പീഢനക്കേസില്‍ അന്വേഷണം നേരിടുന്ന ഇന്ത്യന്‍ അത്‌ലറ്റ് പിങ്കി പ്രമാണിക്കിനെതിരെ അഴിമതി ആരോണവുമായി പശ്ചിമബംഗാള്‍ കായികമന്ത്രാലയം രംഗത്ത്. സ്വര്‍ണമെഡല്‍ ജേതാവായ പിങ്കിയ്ക്ക് സര്‍ക്കാര്‍ പാരിതോഷികമായി നല്‍കിയ ഭൂമി പിങ്കി നിയമവിരുദ്ദദ്ധമായി മറ്റൊരാള്‍ക്ക് വിറ്റെന്നാണ് പുതിയ ആരോപണം.

“”പിങ്കിയ്ക്ക് ഭൂമി നല്‍കിയത് അവര്‍ക്ക് താമസിക്കാനുള്ള സ്വകാര്യവസതി നിര്‍മ്മിക്കാനാണ്. അല്ലാതെ അത് വിറ്റ് പണം സമ്പാദിക്കാനല്ല. അത് നിയമവിരുദ്ധമാണ്. അത്തരത്തില്‍ പ്രവര്‍ത്തിക്കാനുള്ള അവകാശം പിങ്കിക്കില്ല.

ഞാന്‍ ആ ഭൂമി ആര്‍ക്കും വിറ്റിട്ടില്ല. എനിയ്ക്ക് അതിന്റെ ആവശ്യം ഇല്ല. എന്റെ സ്ഥലത്തിനടുത്ത് മറ്റൊരു കെട്ടിടം വരുന്നുണ്ടെന്നത് സത്യമാണ്. എന്നാല്‍ ആ സ്ഥലം ഞാന്‍ കച്ചവടം ചെയ്തതല്ല

നിങ്ങളാരെങ്കിലും ഇപ്പോള്‍ ആ സ്ഥലം ചെന്നുനോക്കിയാല്‍ അവിടെ അഞ്ചുനിലയുള്ള ഒരു കെട്ടിടത്തിന്റെ പണി പുരോഗമിക്കുന്നത് കാണാം. കൊല്‍ക്കത്ത മുന്‍സിപ്പില്‍ കോര്‍പ്പറേഷന്‍ റെക്കോഡില്‍ മറ്റൊരാളുടെ പേരിലാണ് ആ വീടും സ്ഥലവും വരുന്നത്”” -മന്ത്രി മദന്‍മിത്ര പറഞ്ഞു.

എന്നാല്‍ മന്ത്രിയുടെ ഈ പ്രസ്താവന പിങ്കി നിഷേധിച്ചു. താന്‍ ആ ഭൂമി ആര്‍ക്കും വിറ്റിട്ടില്ലെന്നും തനിയ്‌ക്കെതിരെയുള്ള ആരോപണം കെട്ടിച്ചമച്ചതാണെന്നും പിങ്കി പ്രതികരിച്ചു.

” ഞാന്‍ ആ ഭൂമി ആര്‍ക്കും വിറ്റിട്ടില്ല. എനിയ്ക്ക് അതിന്റെ ആവശ്യം ഇല്ല. എന്റെ സ്ഥലത്തിനടുത്ത് മറ്റൊരു കെട്ടിടം വരുന്നുണ്ടെന്നത് സത്യമാണ്. എന്നാല്‍ ആ സ്ഥലം ഞാന്‍ കച്ചവടം ചെയ്തതല്ല “- പിങ്കി പറഞ്ഞു.

2006 ല്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണമെഡല്‍ നേടിയതില്‍ പാരിതോഷികമായാണ് പശ്ചിമബംഗാള്‍ അത്‌ലറ്റിക് അസോസിയേഷന്‍ പിങ്കിയ്ക്ക് ഭൂമി നല്‍കുന്നത്.

എന്നാല്‍ പിങ്കി ഭൂമി വിറ്റ് നഗരത്തില്‍ ഒരു ഫഌറ്റും ആഡംബരക്കാറും വാങ്ങിച്ചിട്ടുണ്ടെന്ന് പിങ്കിയ്‌ക്കെതിരെ പരാതി നല്‍കിയ സ്ത്രീ മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഭൂമികൈമാറ്റം നടത്തിയത് അവര്‍ നേരിട്ടല്ലെന്നും എല്ലാത്തിനും ഇടനിലക്കാരനെ വെച്ചിരുന്നെന്നും അവര്‍ പറഞ്ഞു.

കഴിഞ്ഞ മാസം 14 നായിരുന്നു പിങ്കിയെ മാനഭംഗക്കേസിന് അറസ്റ്റ് ചെയ്യുന്നത്. വിവാഹ വാഗ്ദാനം നല്‍കി മാസങ്ങളോളം പിങ്കി തന്നെ ഒപ്പം താമസിച്ചെന്നും പിന്നീട് വിവാഹത്തില്‍നിന്നും പിന്മാറുകയായിരുന്നുവെന്നും  കൂടെ താമസിച്ചിരുന്ന സ്ത്രീ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് പിങ്കിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ പിങ്കിയെ മെഡിക്കല്‍ ടെസ്റ്റിന് വിധേയമാക്കുകയും അവര്‍ സ്ത്രീയല്ലെന്ന് തെളിയുകയും ചെയ്തിരുന്നു. 26 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയ്ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് പിങ്കിയ്ക്ക് കോടതി ജാമ്യം അനുവദിക്കുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more