മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം നൊവാക് യോകോവിച്ച് സ്‌പെയിനിന്റെ റാഫേല്‍ നദാലുമായി ഏറ്റുമുട്ടും. സെമിയില്‍ ബ്രിട്ടീഷ് താരം ആന്‍ഡി മുറെയെ രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് സെര്‍ബിയന്‍ താരം ഫൈനലിന് അര്‍ഹത നേടിയത്. സ്‌കോര്‍: 6-3, 3-6, 6-7, 6-1, 7-5.
മത്സരം നാലു മണിക്കൂറും അമ്പതു മിനിറ്റും നീണ്ടു. ലോക മൂന്നാം നമ്പര്‍ താരമായിരുന്നു ആന്‍ഡി മുറെ.
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസിന്റെ പുരുഷ വിഭാഗം ഫൈനല്‍ നടക്കുന്നത് ഞായറാഴ്ചയാണ്. മുന്‍ ഒന്നാം നമ്പര്‍ താരം റോജര്‍ ഫെഡററെ തകര്‍ത്താണ് നദാലിന്റെ ഫൈനലിലേക്കുള്ള വരവ്.