| Wednesday, 12th September 2018, 5:01 pm

അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകാന്‍ ഫ്രാങ്കോ മുളയ്ക്കലിന് നോട്ടീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനോട് അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസയക്കും. അന്വേഷണസംഘത്തിന്റെ അവലോകന യോഗത്തിന് ശേഷം ഐ.ജി വിജയ് സാക്കറെയാണ് ഇക്കാര്യം അറിയിച്ചത്.

ഫ്രാങ്കോ മുളയ്ക്കല്‍ 19 ന് ഹാജരാകണം. സി.ആര്‍.പി.സി 41A പ്രകാരമാണ് നോട്ടീസയച്ചിരിക്കുന്നത്. മൊഴി തൃപ്തികരമല്ലെങ്കില്‍ അറസ്റ്റ് ചെയ്യാന്‍ കഴിയുന്ന വകുപ്പാണിത്.

വൈക്കം ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യും.

ALSO READ: പരാതി പിന്‍വലിക്കാന്‍ അഞ്ച് കോടി വാഗ്ദാനം ചെയ്ത് ബിഷപ്പിന്റെ ബന്ധു സമീപിച്ചെന്ന് കന്യാസ്ത്രീയുടെ സഹോദരന്‍

കേസില്‍ തെളിവുകളെല്ലാം ശേഖരിച്ച് വരികയാണ്. സംഭവത്തിന്റെ കാലപ്പഴക്കവും മൊഴികളിലെ വൈരുദ്ധ്യവുമാണ് കേസിന്റെ നടപടിക്രമങ്ങള്‍ വൈകുന്നതിന് കാരണമെന്ന് ഐ.ജി വിജയ് സാക്കറേ മാധ്യമങ്ങളോട് പറഞ്ഞു.

അന്വേഷണം ശരിയായ ദിശയില്‍ പുരോഗമിക്കുകയാണ്. ഇതുവരെയുള്ള പുരോഗതി വിലയിരുത്താനാണ് ഇന്ന് യോഗം ചേര്‍ന്നത്.

19 ന് ഹാജരാകുന്ന ബിഷപ്പിനെ വൈക്കം ഡി.വൈ.എസ്.പി കെ.സുഭാഷിന്റെ നേതൃത്വത്തിലായിരിക്കും ചോദ്യം ചെയ്യുന്നത്. മൊഴികളിലെ വൈരുധ്യം തീര്‍ക്കാന്‍ വീണ്ടും കന്യാസ്ത്രീയുടെ മൊഴിയെടുക്കും.

WATCH THIS  VIDEO:

We use cookies to give you the best possible experience. Learn more