| Monday, 18th November 2013, 5:34 pm

വിവാഹം മാറ്റങ്ങളൊന്നുമുണ്ടാക്കിയില്ല: റീമ കല്ലിങ്കല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]വിവാഹശേഷം ജീവിതത്തിന് എന്തെങ്കിലും മാറ്റം വന്നതായി തോന്നുന്നില്ലെന്ന് നടി റീമ കല്ലിങ്കല്‍.

രണ്ട് വ്യക്തികള്‍ ഒരുവെള്ള പേപ്പറില്‍ ഒരുമിച്ച് ഒപ്പിടുമ്പോഴേക്കും ആളുകളുടെ കാഴ്ചപ്പാട് മാറുന്നതെങ്ങനെയെന്ന് ഓര്‍ത്ത് അത്ഭുതം തോന്നുന്നുവെന്നും റീമ പറഞ്ഞു.

വിവാഹം കഴിഞ്ഞെന്ന് കരുതി തങ്ങള്‍ക്കിടയിലുള്ള ഇഷ്ടം കൂടുകയോ കുറയുകയോ ചെയ്തിട്ടില്ല എങ്കിലും മാതാപിതാക്കളുടെ മുഖത്തെ ചിരി കാണുമ്പോള്‍ ഏറെ സന്തോഷം തോന്നുന്നു- റീമ പറയുന്നു.

ആഷിഖും ഞാനും വളരെ വ്യത്യസ്ത സ്വഭാവമുള്ളവരാണ്. പക്ഷേ ഞങ്ങള്‍ക്കിടയില്‍ ഞങ്ങള്‍ക്ക് പോലും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലാത്ത ഒരു സാമ്യതയുമുണ്ട്.

വിവാഹശേഷം അഭിനയം നിര്‍ത്തുന്നതും നിര്‍ത്താതിരിക്കുന്നതും വ്യക്തിപരമായ താത്പര്യങ്ങളാണെന്നും അത് ചര്‍ച്ച ചെയ്യാന്‍ പോലും ഇല്ലാത്ത വിഷയമാണെന്ന് മനസിലാക്കുന്ന തലത്തിലേക്ക് പ്രേക്ഷകര്‍ ഉയരണമെന്നും റീമ പറഞ്ഞു.

ആഷിഖിന്റേയും റീമയുടേയും കല്ല്യാണ വിശേഷങ്ങള്‍ പറഞ്ഞിട്ടും പറഞ്ഞിട്ടും മതി വരാത്തത് ആരാധകര്‍ക്കാണ്.

ആഡംബരങ്ങളെല്ലാം ഒഴിവാക്കി രോഗം കൊണ്ട് വലയുന്നവരെ സഹായിച്ച് കൊണ്ടാണ് ഇരുവരും സമൂഹത്തിന് മാതൃകയായത്.

Latest Stories

We use cookies to give you the best possible experience. Learn more