| Wednesday, 13th November 2019, 10:48 am

ആ 10 ദിവസം ഉമ്മയെ വിളിക്കാന്‍ പോലും സാധിച്ചില്ല; ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ശേഷമുള്ള അനുഭവങ്ങള്‍ പങ്കുവെച്ച് റിയല്‍ കശ്മീര്‍ എഫ്.സി താരം

സ്പോര്‍ട്സ് ഡെസ്‌ക്

ന്യൂദല്‍ഹി: കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം നേരിട്ട അനുഭവങ്ങള്‍ വ്യക്തമാക്കി റിയല്‍ കശ്മീര്‍ എഫ്.സി താരം മുഹമ്മദ് ഹമ്മാദ്. വീട്ടുകാരുമായി സംസാരിക്കാന്‍ പോലുമാകാതെയാണ് തങ്ങള്‍ ഡ്യൂറന്റ് കപ്പില്‍ മത്സരിക്കാന്‍ പോയിരുന്നതെന്ന് മുഹമ്മദ് ഹമ്മാദ് പറയുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘എല്ലാ മത്സരങ്ങള്‍ക്ക് മുന്‍പും ഞാന്‍ എന്റെ ഉമ്മയെ വിളിച്ച് സംസാരിക്കാറുണ്ട്. എനിക്കുവേണ്ടിയും ടീമിനുവേണ്ടിയും പ്രാര്‍ത്ഥിക്കണമെന്ന് പറയാറുണ്ട്.’

ടീമംഗങ്ങള്‍ക്കാര്‍ക്കും കുടുംബവുമായി സംസാരിക്കാന്‍ പറ്റിയിരുന്നില്ലെന്ന് ഹമ്മാദ് പറയുന്നു. ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ച് 10 ദിവസങ്ങള്‍ക്ക് ശേഷമാണ് ഹമ്മാദ് അടക്കമുള്ള താരങ്ങള്‍ക്ക് വീട്ടുകാരുമായി ബന്ധപ്പെടാന്‍ സാധിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

”ടീമംഗങ്ങള്‍ പരസ്പരം ആശ്വസിപ്പിച്ചുകൊണ്ടാണ് ആ ദിവസങ്ങള്‍ തള്ളിനീക്കിയത്. അതേസമയം പ്രൊഫഷണല്‍ ഫുട്‌ബോള്‍ താരങ്ങള്‍ എന്ന നിലയില്‍ കളിയെ ഞങ്ങളുടെ പ്രശ്‌നങ്ങള്‍ ബാധിക്കരുതെന്ന നിര്‍ബന്ധവും ഞങ്ങള്‍ക്കുണ്ടായിരുന്നു.’

ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ച ആഗസ്റ്റ് ആറിന് ശേഷം പിറ്റേദിവസമായിരുന്നു ഡ്യൂറന്റ് കപ്പില്‍ റിയല്‍ കശ്മീര്‍ എഫ്.സിയും ചെന്നൈയിന്‍ എഫ്.സിയുമായുള്ള മത്സരം. മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് റിയല്‍ കശ്മീര്‍ എഫ്.സി വിജയിച്ചത്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more