എറണാകുളം: കേരളത്തില്‍ ലവ് ജിഹാദ് മാത്രമല്ല ലാന്‍ഡ് ജിഹാദും ബിസിനസ് ജിഹാദുമുണ്ടെന്ന് കേന്ദ്ര സഹമന്ത്രി ശോഭ കരന്തലജെ.
ഹൈന്ദവര്‍ക്ക് ഇതില്‍ ആശങ്കയുണ്ടെന്നും ഇത് പരിഹരിക്കാന്‍ എന്‍.ഡി.എ സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തില്‍ വരണമെന്നും ശോഭ പറഞ്ഞു.
എറണാകുളം മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി പി.ആര്‍. ശിവശങ്കറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു വിവാദ പരാമര്‍ശം.
എഫ്.സി.ആര്‍.എ വിഷയത്തില്‍ വിദേശത്ത് നിന്ന് നിയമപരമായി പണം കൊണ്ടുവരുന്നവര്‍ക്ക് ഒരു പ്രശ്‌നവുമുണ്ടാവില്ലെന്നും ശോഭ കരന്തലജെ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയൊട്ടാകെ ഇന്ത്യ അലയന്‍സ് ഉണ്ട് എന്നാല്‍ കേരളത്തില്‍ മാത്രം എല്‍.ഡി.എഫും യു.ഡി.എഫും രണ്ട് ചേരിയിലാണ്. അതൊരു നാടകം മാത്രമാണെന്നും അവര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം വട്ടിയൂര്‍ക്കാവിലെ ബി.ജെ.പി സ്ഥാനാര്‍ഥിയായ ആര്‍. ശ്രീലേഖയും ലവ് ജിഹാദ് പരാമര്‍ശം നടത്തിയിരുന്നു. കേരളത്തില്‍ ലവ് ജിഹാദ് നടക്കുമ്പോള്‍ സര്‍ക്കാര്‍ കണ്ണടച്ചുവെന്നും അതുകൊണ്ടാണ് കേരളത്തില്‍ സ്ത്രീ സുരക്ഷയില്ലാത്തതെന്നുമായിരുന്നു ശ്രീലേഖയുടെ പ്രസംഗം.
ഒരു പൊലീസ് ഓഫീസറായ തനിക്കുപോലും ദുരനുഭവം ഉണ്ടായപ്പോള്‍ ഒരു സഹായവും ലഭിച്ചില്ല. അന്ന് ഡി.ജി.പി പോലും കൂടെ നിന്നില്ല. രാഷ്ട്രീയ അനുമതി ഉണ്ടെങ്കിലേ ഡി.ജി.പിക്ക് തന്റെ കൂടെ നില്‍ക്കാനാവൂ. അടുത്തിടെ ഒരു മന്ത്രിയുടെ ഭാര്യയ്ക്ക് ദുരനുഭവം ഉണ്ടായി. സ്വന്തം വീട്ടില്‍ മന്ത്രി ഭാര്യയെ പൂട്ടിയിട്ടു. പൊലീസിന്റെ പരാതി സെല്ലില്‍ നേരിട്ട് വിളിച്ചിട്ട് പോലും സര്‍ക്കാര്‍ എന്ത് നടപടിയെടുത്തുവെന്നും ഇതാണ് കേരളത്തിന്റെ അവസ്ഥയെന്നും ശ്രീലേഖ പറഞ്ഞു.
Content Highlight: Not only love jihad but also land jihad and business jihad in Kerala; Shobha Karantalaje makes controversial remarks