| Friday, 24th July 2020, 4:41 pm

മെയ്ക് ഇന്‍ ഇന്ത്യ; ആപ്പിള്‍ ഐ ഫോണ്‍ നിര്‍മ്മിക്കും ചൈനയിലല്ല ചെന്നൈയില്‍ തന്നെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ആപ്പിളിന്റെ മുന്‍നിര ഡിവൈസുകളിലൊന്നായ ഐഫോണ്‍ 11 ന്റെ നിര്‍മാണം ചെന്നൈയിലെ ഫോക്‌സ്‌കോണ്‍ പ്ലാന്റില്‍ ആരംഭിച്ചു.

ആത്മ നിര്‍ഭറിന്റെ ഭാഗമായാണ് ഇന്ത്യയില്‍ ആപ്പിള്‍ നിര്‍മാണം ആരംഭിച്ചത്. ഇതാദ്യമായാണ് ആപ്പിള്‍ ഇന്ത്യയില്‍ ഒരു ടോപ്പ് ഓഫ് ലൈന്‍ മോഡല്‍ നിര്‍മ്മിക്കുന്നത്.

വാണിജ്യ മന്ത്രി പീയുഷ് ഗോയലാണ് ഈ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്.

മെയ്ക് ഇന്‍ ഇന്ത്യയുടെ മികച്ച മുന്നേറ്റം എന്നാണ് ഇന്ത്യയില്‍ തന്നെ ഐ ഫോണിന്റെ നിര്‍മാണം
നടത്താനുള്ള ആപ്പിളിന്റെ ഗോയാല്‍ തീരുമാനത്തെ വിശേഷിപ്പിച്ചത്.

ഫോക്സ്‌കോണിന് പുറമെ രണ്ടാമത്തെ വലിയ ഐഫോണ്‍ നിര്‍മാതാക്കളായ പെഗാട്രോണും ഭാവിയില്‍ ഇന്ത്യയില്‍ നിക്ഷേപം നടത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Latest Stories

We use cookies to give you the best possible experience. Learn more