ബെംഗളൂരു: പൗരത്വ നിയമത്തിനെതിരെ കവിത എഴുതിയതിന് കവിയെ അറസ്റ്റ് ചെയ്ത സംഭവത്തെ വിമര്‍ശിച്ച് എച്ച്.ഡി കുമാരസ്വാമി. നിയമസഭയില്‍വെച്ച് കവിതയിലെ വരികള്‍ അദ്ദേഹം ചൊല്ലുകയും ചെയ്തു.
‘എന്നാണ് നിങ്ങള്‍ നിങ്ങളുടെ രേഖകള്‍ നല്‍കുക’ എന്ന കവിത എഴുതിയതിനാണ് സിറാജ് ബിസറലിയെ അറസ്റ്റ് ചെയ്തത്. കവിത ചൊല്ലുന്ന വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച രാജബാക്‌സി എന്ന മാധ്യമപ്രവര്‍ത്തകനെയും അറസ്റ്റു ചെയ്തിരുന്നു.
കന്നഡയില്‍ എഴുതിയ കവിത ഇതിനോടകം 13 ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
പൗരത്വഭേദഗതിക്കെതിരെ ശബ്ദമുയര്‍ത്തുന്നവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത കര്‍ണാടക സര്‍ക്കാറിന്റെ നടപടിയെ ശക്തമായി വിമര്‍ശികൊണ്ടാണ് കുമാര സ്വാമി രംഗത്തെത്തിയിരിക്കുന്നത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
നിയമസഭയില്‍ കവിതചൊല്ലിക്കൊണ്ട് തന്റെ പ്രതിഷേധം കുമാരസ്വാമി തന്റെ രേഖപ്പെടുത്തുകയും ചെയതു.
ഏതാനും ചില സംഘടനകളെ പ്രീതിപ്പെടുത്താനായി ചീത്തപ്പേര് ഉണ്ടാക്കരുതെന്ന് യെദിയൂരപ്പയോട് കുമാരസ്വാമി പറഞ്ഞു.
” സ്വയപ്രയത്‌നത്തിലൂടെയാണ് താങ്കള്‍ ഇന്നീ കാണുന്ന നിലയിലെത്തിയത്. മറ്റാരേയും പ്രതീപ്പെടുത്താനല്ല താങ്കളിവിടെ. അതിന് ശ്രമിക്കുകയും ചെയ്യരുത്. ആറ് കോടി ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കൂ,” കുമാരസ്വാമി പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
അധികാരികള്‍ക്കെതിരെ മുന്‍പും ഒരുപാട് പേര്‍ കവിതകള്‍ എഴുതിയിട്ടുണ്ടെന്നും അതിലൊന്നും ഒരുതെറ്റുമില്ലെന്നും ഇതുതന്നെയാണ് ബിസറലി ചെയ്തതെന്നും അതിലൊരു തെറ്റും കാണാന്‍ സാധിക്കില്ലെന്നും കുമാര സ്വാമി പറഞ്ഞു.
സര്‍ക്കാര്‍ വേദി ദുരുപയോഗം ചെയ്‌തെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപകീപര്‍ത്തിപ്പെടുത്തിയെന്നുമാണ് ഇരുവര്‍ക്കുമെതിരെയുള്ള എഫ്.ഐ.ആര്‍.