| Monday, 21st September 2026, 6:00 am

'ചെന്നിത്തലയല്ല, രമേശ് തൂഫാന്‍!' ലഹരിമാഫിയയെ പൂട്ടാനിറങ്ങിയ തൂഫാന്‍ ലീഡറാണ് ചെന്നിത്തല': ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ ‘രമേശ് തൂഫാന്‍’ എന്ന് വിശേഷിപ്പിച്ച് മലങ്കര ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ.

ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനം കോട്ടയത്ത് സംഘടിപ്പിച്ച കാതോലിക്കേറ്റ് സ്ഥാപന വാര്‍ഷികവും മലങ്കര നസ്രാണി യുവജന സംഗമവും ഉദ്ഘാടനം ചെയ്യാനെത്തിയ ചെന്നിത്തലയെ വേദിയിലിരുത്തിയായിരുന്നു കാതോലിക്കാ ബാവയുടെ ഈ രസകരമായ പ്രതികരണം.

ന്യൂജനറേഷന്‍ പിള്ളേരുടെ സംഭാഷണം കേട്ട അനുഭവവും കാതോലിക്കാ ബാവ സദസ്സുമായി പങ്കുവെച്ചു. ‘കേരളത്തിന് ഇപ്പോള്‍ ഒരു പൂക്കി മുഖ്യമന്ത്രിയും തൂക്കി ആഭ്യന്തരമന്ത്രിയുമുണ്ട്’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

‘തൂക്കി’ എന്നത് പുതിയ തലമുറയുടെ പ്രയോഗമാണെന്ന് പിന്നീട് മനസ്സിലായപ്പോഴാണ് ലഹരിമാഫിയയെ ഒന്നടങ്കം ‘തൂക്കിയ’ (അടിച്ചമര്‍ത്തിയ) ആഭ്യന്തരമന്ത്രിയെക്കുറിച്ചാണ് അവര്‍ പറഞ്ഞതെന്ന് വ്യക്തമായതെന്ന് ബാവ പറഞ്ഞു. ലഹരി മാഫിയയെ പൂട്ടാന്‍ ഉറച്ചിറങ്ങിയ ‘തൂഫാന്‍ ലീഡറാണ്’ ചെന്നിത്തലയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ വെച്ച് കാതോലിക്കാ ബാവയെ സംസ്ഥാന സര്‍ക്കാരിന്റെ ‘തൂഫാന്‍ വാരിയര്‍’ ആയി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രഖ്യാപിക്കുകയും ബാഡ്ജ് അണിയിക്കുകയും ചെയ്തു.

യുവജനപ്രസ്ഥാനം പ്രസിഡന്റ് ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ്, കോട്ടയം ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറസ് എന്നിവര്‍ക്കും തൂഫാന്‍ വാരിയര്‍ ബാഡ്ജ് സമ്മാനിച്ചു.

Content Highlight: “‘Not Chennithala, Ramesh Toofan!’ Baselios Marthoma Mathews Catholicos

We use cookies to give you the best possible experience. Learn more