കേരള ക്രൈം ഫയല്‍സ് സീസണ്‍ 2 സീരീസിന് ശേഷം അഹമ്മദ് കബീര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ് പുറത്ത്. ‘മെനി മെനി റിട്ടേണ്‍സ്’ എന്ന പേരിട്ടിരിക്കുന്ന ചിത്രത്തില്‍ കാളിദാസ് ജയറാമാണ് നായകനായെത്തുന്നത്.
അനൗണ്‍സ്‌മെന്റ് അറിയിച്ച് കൊണ്ട് സംവിധായകന്‍ അഹമ്മദ് കബീര്‍ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പുതിയ ചിത്രത്തിന്റെ പോസ്റ്റ് പങ്കുവെച്ചത്. ഒരു ഫീല്‍ഗുഡ് റോം കോം ഴോണറിലാണ് സിനിമ ഒരുങ്ങുന്നെതന്ന സൂചനകളാണ് വീഡിയോ നല്‍കുന്നത്.
ഗോവിന്ദ് വസന്താണ് ചിത്രത്തിന്റെ മ്യൂസിക് കൈകാര്യം ചെയ്യുന്നത്. രചനയും സംവിധാനവും അഹമ്മദ് കബീര്‍ തന്നെയാണ്. സിനിമയെ കുറിച്ചുള്ള കൂടുതല്‍ അപ്‌ഡേറ്റുകളൊന്നും ഇതുവരെയും പുറത്ത് വന്നിട്ടില്ലെങ്കിലും ജനുവരിയില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്.
ജൂണ്‍, മധുരം എന്നീ സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സംവിധായകനാണ് അഹമ്മദ് കബീര്‍. മലയാളത്തിലെ ആദ്യം വെബ് സീരീസായി ഒരുങ്ങിയ കേരള ക്രൈം ഫയല്‍സിന്റെ സംവിധായകന്‍ കൂടിയാണ് അദ്ദേഹം.
അജു വര്‍ഗീസ്, ലാല്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി 2023ല്‍ പുറത്തിറങ്ങിയ ‘കേരള ക്രൈം ഫയല്‍സ് ഷിജു പാറയല്‍ വീട് നീണ്ടകര’ വലിയ പ്രേക്ഷ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. 2025ല്‍ ബാഹുല്‍ രമേശിന്റെ തിരക്കഥയില്‍ ഒരുങ്ങിയ സീസണ്‍ ടൂവും മികച്ച അഭിപ്രായം നേടിയിരുന്നു.
അതേസമയം ആശകള്‍ ആയിരമാണ് കാളിദാസിന്റേതായി വരാനിരിക്കുന്ന മലയാള ചിത്രം. ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ ജയറാമും പ്രധാനവേഷത്തിലെത്തുന്നുണ്ട്. ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനായ ജി. പ്രജിത് ആണ് ആശകള്‍ ആയിരം സംവിധാനം ചെയ്യുന്നത്.
Content Highlight: Not a thriller, but a rom-com; Kalidas Jayaram to star in Ahmmed Kabeer film