| Tuesday, 28th April 2026, 2:22 pm

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ഇന്ത്യയുടെ അഷ്ട ലക്ഷ്മി; കോണ്‍ഗ്രസ് സിക്കിമിലെ ആരോഗ്യ സംവിധാനങ്ങളെ അവഗണിച്ചു: മോദി

നിഷാന. വി.വി

ന്യൂദല്‍ഹി: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുടെ അഷ്ടമി ലക്ഷ്മി (എട്ട് സമ്പത്തുകളുടെ ലക്ഷ്മി) എന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ഈ മേഖലയുടെ വികസനത്തിനായി തന്റെ സര്‍ക്കാര്‍ ആക്ട് ഈസ്റ്റ്, ആക്ട് ഫാസ്റ്റ് നയത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും നരേന്ദ്ര മോദി പറഞ്ഞു. സിക്കിമിന്റെ സംസ്ഥാന രൂപീകരണത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ സമാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിക്കിമിന്റെ പ്രധാന വരുമാന മാര്‍ഗം വിനോദ സഞ്ചാരമാണെന്നും ടൂറിസ്റ്റുകളെ വരവ് വര്‍ധിപ്പിക്കുന്നതിനാണ് തന്റെ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും മോദി പറഞ്ഞു.

പശ്ചിമ ബംഗാളിലെ ബാഗ്‌ഡോഗ്രയില്‍ നിന്ന് ഒരു എക്‌സ്പ്രസ് വേയും വിനോദസഞ്ചാരികളുടെ ഒഴുക്ക് വര്‍ധിപ്പിക്കുന്നതിനായി ഗാംഗ്‌ടോക്കില്‍ ഒരു റിങ് റോഡും നിര്‍മ്മിക്കുന്നതുള്‍പ്പെടെയുള്ള സിക്കിമിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്,’ മോദി സമ്മേളനത്തില്‍ പറഞ്ഞു.

സര്‍ക്കാര്‍ വെറും ‘ലുക്ക് ഈസ്റ്റ്’ നയത്തില്‍ നിന്ന് മാറി ‘ആക്ട് ഈസ്റ്റ്’ നടപ്പിലാക്കി എന്നും, ഇപ്പോള്‍ അത് അതിവേഗത്തിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കുന്ന ‘ആക്ട് ഫാസ്റ്റ്’ എന്ന ഘട്ടത്തിലേക്ക് മാറിയെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് സര്‍ക്കാര്‍ സിക്കിമിലെ ആരോഗ്യ സംവിധാനത്തെ അവഗണിച്ചുവെന്നും ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ തന്റെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മോദി പറഞ്ഞു.

ജൈവകൃഷി പോലുള്ള പദ്ധതികളിലൂടെ സിക്കിം ഉള്‍പ്പെടെയുള്ള വടക്കുകിഴക്കന്‍ മേഖല സുസ്ഥിര വികസനത്തിന്റെയും ഭാവി വളര്‍ച്ചയുടെയും കേന്ദ്രമായി മാറുമെന്ന് അദ്ദേഹം പറഞ്ഞു.

Content Highlight: Northeastern states are India’s eight goddesses; Congress ignored Sikkim’s health system: Modi

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

Latest Stories

We use cookies to give you the best possible experience. Learn more