തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ലോക്ക് ഡൗൺ കാരണം മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികൾക്കായുള്ള നോർക്ക രജിസ്ട്രേഷൻ ഇന്ന് ആരംഭിക്കും. കേരളത്തിലേക്ക് തിരിച്ചുവരാൻ ആഗ്രഹിക്കുന്നവർ www.registernorkaroots.org എന്ന വെബ്സെെറ്റിലൂടെയാണ് പേര് രജിസ്റ്റർ ചെയ്യേണ്ടത്. കേരളത്തിലെത്തുമ്പോൾ ഇവർക്ക് ആവശ്യമായി നിരീക്ഷണ സംവിധാനങ്ങൾ ഒരുക്കുന്നതിന് വേണ്ടിയാണ് ഇതെന്ന് സർക്കാർ അറിയിച്ചു.
അയൽ സംസ്ഥാനങ്ങളിൽ ചികിത്സ ആവശ്യത്തിന് പോയവർ, കേരളത്തിലെ വിദഗ്ധ ചികിത്സയ്ക്ക് രജിസ്റ്റർ ചെയ്യുകയും തിയ്യതി ലഭിക്കുകയും ചെയ്ത മറ്റ് സംസ്ഥാനങ്ങളിലെ താമസക്കാർ, പഠനം പൂർത്തിയായ മലയാളികൾ, ജോലി നഷ്ടപ്പെട്ടവർ, തീർത്ഥാടനത്തിന് പോയവർ, വിനോദയാത്ര, ബന്ധുഗൃഹ സന്ദർശനം, ലോക്ക് ഡൗൺ മൂലം അടച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കേരള വിദ്യാർത്ഥികൾ റിട്ടയർ ചെയ്തവർ എന്നിവർക്കായിരിക്കും മുൻഗണ.
വിദശേത്തു നിന്നും കേരളത്തിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് വേണ്ടി ആരംഭിച്ച നോർക്ക രജിസ്ട്രേഷനിൽ 150 രാജ്യങ്ങളിൽ നിന്ന് മൂന്ന് ലക്ഷത്തിനടുത്ത് ആളുകൾ ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക