| Friday, 19th December 2025, 12:26 pm

'അവള്‍ക്കൊപ്പം' എന്ന് പോസ്‌റ്റെഴുതിയില്ല, പകരം ഭ ഭ ബക്ക് തിരക്കഥയെഴുതി; ഫീല്‍ഡ് ഔട്ടായ ദിലീപിനെ വീണ്ടും ഫീല്‍ഡ് ഔട്ടാക്കി നൂറിന് ട്രോള്‍മഴ

ഐറിന്‍ മരിയ ആന്റണി

‘അവള്‍ക്കൊപ്പം’ എന്ന് പോസ്റ്റ് എഴുതിയില്ല, പകരം ഒരു സ്‌ക്രിപ്‌റ്റെഴുതി. ഭ ഭ ഭബയുടെ തിരക്കഥാകൃത്ത് നൂറിന്‍ ഷെരീഫിന് സമൂഹമാധ്യമങ്ങളില്‍ ട്രോള്‍ മഴ. ജനപ്രിയനായകന്റെ കംബാക്ക് എന്ന് ദിലീപ് ആരാധകര്‍ അവകാശപ്പെട്ട ഭ ഭ ബ ഇന്നലെയാണ് തിയേറ്ററുകളിലെത്തിയത്. ഭയ ഭക്തി ബഹുമാനത്തിന്റെ ചുരുക്കെഴുത്താണ് ടൈറ്റിലിലൂടെ അണിയറപ്രവര്‍ത്തകര്‍ ഉദ്ദേശിച്ചതെന്ന് പറയുന്നു.

ചിത്രത്തിന്റെ റിലീസിന് ശേഷം സമൂഹമാധ്യമങ്ങളില്‍ തിരക്കഥാകൃത്ത് നൂറിന് ഷെരീഫിന് വലിയ വിമര്‍ശനങ്ങളാണ് വരുന്നത്.

അതിജീവിതയോടൊപ്പം എന്ന് പോസ്റ്റ് എഴുതാതെ പകരം ഒരു തിരക്കഥയെഴുതി ദിലീപിനെ അതില്‍ നായകനുമാക്കി, ഒരിറ്റ് ചോര പോലും പൊടിയാതെ അയാളെയങ്ങ് തീര്‍ത്തു എന്നുള്ള കമന്റുകള്‍ ഫേസ്ബുക്കില്‍ കാണാം.

ഫീല്‍ഡ് ഔട്ട് ആയ ദിലീപിനെ വീണ്ടും വിളിച്ച് കൊണ്ട് വന്ന ഫീല്‍ഡ് ഔട്ട് ആക്കിച്ച നൂറിന്‍ ഷെരീഫിന് അഭിന്ദനങ്ങള്‍ എന്നൊരു കമന്റും ഫേസ്ബുക്കില്‍ കാണുന്നുണ്ട്.

ഇന്‍സ്റ്റാഗ്രാമില്‍ സിനിമ ഹിറ്റാണെന്നും പടം ഒറ്റ ദിവസം കൊണ്ട് തന്നെ ഹിറ്റായി, ടിക്കറ്റ് കിട്ടാനില്ലെന്നാണ് കേട്ടത് എന്നിങ്ങനെയുള്ള സര്‍ക്കാസ്റ്റിക് കമന്റുകളും കാണാം. ലാലേട്ടന്‍ ബാലയ്യയുമായി അഭിനയിച്ച പുതിയ പടം എങ്ങനെയുണ്ട്, സുഹൃത്തുക്കളെ എന്നൊരു പോസ്റ്റും എഫ്.ബിയില്‍ പങ്കുവെച്ചിട്ടുണ്ട്

ശരാശരിക്കും താഴെയുള്ള അനുഭവം സമ്മാനിച്ച സിനിമയാണ് ഭ ഭ ബ എന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്.

Content Highlight: Noorin Shereef who wrote the script for Bha Bha Bha, is trolled and criticized on social media

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more