| Thursday, 12th September 2013, 11:16 pm

പ്രീതി സിന്റക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]മുംബൈ: ബോളിവുഡ് നടി പ്രീതിസിന്റെക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ്. 18 ലക്ഷത്തിന്റെ വണ്ടിചെക്ക് നല്‍കി കബളിപ്പിച്ചതിന് മുംബൈ, അന്ധേരിയിലെ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റാണ് നടിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.

തിരക്കഥാകൃത്തായ അബ്ബാസ് ടയര്‍വാല നല്‍കിയ പരാതിയിലാണ് കോടതി ബോളിവുഡ് സുന്ദരിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. കേസില്‍ കോടതിയില്‍ ഹാജരാകാന്‍ നിരന്തരം വീഴ്ച വരുത്തിയ സാഹചര്യത്തിലാണ് കര്‍ശന ഉത്തരവ്.

തുടര്‍ച്ചയായി നാലാമത്തെ തവണയാണ് കേസ് പരിഗണിക്കുമ്പോള്‍ പ്രീതി കോടതിയില്‍ ഹാജരാകാതിരിക്കുന്നത്. നടിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച കാര്യം ശരിയാണെന്ന്  പ്രീതിയുടെ അഭിഭാഷകന്‍ രത്‌നേശ്വര്‍ ജാ സ്ഥിരീകരിച്ചു.

പ്രതീ വിദേശത്താണെന്ന് അറിയിച്ചെങ്കിലും കോടതിയില്‍ തുടര്‍ച്ചയായി ഹാജരാകുന്നതില്‍ വീഴ്ച കാണിച്ചത് ചൂണ്ടിക്കാണിച്ച് അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.

വാറന്റ് പിന്‍വലിക്കാന്‍ കോടതിയെ സമീപിക്കാനാണ് പ്രീതിയുടെ അഭിഭാഷകന്റെ നീക്കം. അനുവദിച്ചില്ലെങ്കില്‍ ബോംബെ ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more