| Friday, 25th July 2014, 10:13 am

ഗസയില്‍ നടക്കുന്നത് വംശീയ ശുദ്ധീകരണം: നോം ചോസ്‌കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] ഗസ: ഗസക്കുമേല്‍ മരണവും ഭീകരതയും വര്‍ഷിച്ച് പതിറ്റാണ്ടായി തുടരുന്ന ഇസ്രഈല്‍ ക്രൂരത ഫലസ്തീനീ കൂട്ടനശീകരണ കാമ്പയിന്റെ ഭാഗമാണെന്ന് പ്രശസ്ത അമേരിക്കന്‍ വിമര്‍ശകനും ദാര്‍ശനികനുമായ നോം ചോസ്‌കി.

ഹമാസിനെ നശിപ്പിക്കാനാണെന്ന വ്യാജേന ഗസ പിടിച്ചടക്കി ബോംബുകള്‍ വര്‍ഷിച്ച് ജനങ്ങളെ നിഷ്‌ക്രൂരം കൊന്നൊടുക്കുന്ന ഇസ്രഈല്‍ റോക്കറ്റ് വര്‍ഷം തടയാനോ സമാധാനം പുനസ്ഥാപിക്കാനോ ഒരിക്കലും തയ്യാറാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

“സ്വന്തമായി വ്യോമസേനയോ വ്യോമ പ്രതിരോധമോ ഇല്ലാത്ത, നാവിക സേനയും ആയുധങ്ങളും പീരങ്കികളും സ്വന്തമല്ലാത്ത, സൈനിക ശേഷിയും യന്ത്രവത്കൃത സംവിധാനങ്ങളും ലഭ്യമല്ലാത്ത പാവം ജനങ്ങള്‍ അഭയം തേടിയ ക്യാമ്പുകളിലും മറ്റും അത്യാധുനിക പോരാട്ടഭൂമികളില്‍ മാത്രം പരീക്ഷിക്കേണ്ട അതീവ മാരക ആയുധങ്ങളും യുദ്ധ വിമാനങ്ങളും നാവിക കപ്പലുകളും ഉപയോഗിച്ച് ഇസ്രഈല്‍ ആക്രമണം തുടരുന്നത് യുദ്ധമെന്ന പേരിലാണ്. ഇത് യുദ്ധമേയല്ല. കൂട്ടക്കുരുതിയാണ്.”-ചോസ്‌കി പറഞ്ഞു.

മറ്റുള്ളവന്റെ മണ്ണ് കൊള്ളയടിക്കുമ്പോള്‍ സ്വയം പ്രതിരോധിക്കല്‍ അവകാശമാണെന്ന ന്യായം പോലെയാണ് ഇസ്രഈലിന്റെ ചെയ്തികളെന്നും അതൊരിക്കലും പ്രതിരോധമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫലസ്തീനിലെ ഇസ്രഈല്‍ ആക്രമണങ്ങള്‍ക്കെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

We use cookies to give you the best possible experience. Learn more