| Wednesday, 27th November 2013, 4:45 pm

നോക്കിയ ലൂമിയ 525: 4 ഇഞ്ച് ഡിസ്‌പ്ലേ, 1 ജിബി റാം, 5 എം.പി ക്യാമറ

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂദല്‍ഹി: നോക്കിയ ലൂമിയ 525 സ്മാര്‍ട്‌ഫോണ്‍ പുറത്തിറങ്ങി. മുന്‍ഗാമിയായ ലൂമിയ 520 യോട് ഏറെ സാദൃശ്യമാണ് പുതിയ മോഡലിനുള്ളത്. 4 ഇഞ്ചാണ് ലൂമിയ 525 ന്റെ ഡിസ്‌പ്ലേ.

5 മെഗാപിക്‌സലാണ് ക്യാമറ. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ എസ്4 ഡ്യുവല്‍ കോര്‍ പ്രോസസ്സറാണ് ഉള്ളത്. 1 ജിബി റാം, 8 ജിബി ഇന്റേണല്‍ മെമ്മറി, 64 ജിബി മൈക്രോ എസ്ഡി കാര്‍ഡ് മെമ്മറി എന്നിവയുമുണ്ട്.

വിന്‍ഡോസ് ഫോണ്‍ 8 ഒ.എസാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. കറുപ്പ്, വെള്ള, ഓറഞ്ച്, മഞ്ഞ എന്നീ നിറങ്ങളിലാണ് ഫോണ്‍ ലഭ്യമാകുക. ഡിസംബര്‍ 14 മുതല്‍ സിങ്കപ്പൂരില്‍ ഫോണ്‍ ലഭ്യമാകും. ഇന്ത്യയില്‍ എന്നെത്തുമെന്നതിനെ കുറിച്ച് വ്യക്തതയില്ല.

We use cookies to give you the best possible experience. Learn more