| Monday, 16th December 2013, 2:22 pm

6.0ഇഞ്ച് ഫുള്‍ എച്ച്.ഡി ഡിസ്‌പ്ലേയോട് കൂടിയ നോക്കിയ ലൂമിയ ഇന്ത്യയിലെത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] നോക്കിയ അതിന്റെ ആദ്യത്തെ വിന്‍ഡോസ് ഫോണ്‍ ഫാബ്ലറ്റ് ഇന്ത്യയില്‍ പുറത്തിറക്കി. 6.05ഇഞ്ച് ഫുള്‍-എച്ച്.ഡി ഡിസ്‌പ്ലേയോട് കൂടിയ നോക്കിയ ലൂമിയ 1520ന് 46,999 രൂപയാണ് വില.

റെഡ്, ബ്ലാക്, യെല്ലോ, വൈറ്റ് നിറങ്ങളില്‍ നോക്കിയ ലൂമിയ ലഭ്യമാണ്.

പുതിയ ഹാര്‍ഡ്‌വെയര്‍ സോഫ്ട്‌വെയര്‍ സവിശേഷതകളോടെ വരുന്ന നോക്കിയ ലൂമിയ 1520ന്റെ കേസിനും പ്രത്യേകതകളുണ്ട്. 2,999 രൂപ വിലയുള്ള കേസിന്റെ ഫ്രണ്ട് കവര്‍ ഫ്‌ലെക്‌സിബിള്‍ ആണ്.

ഡ്വല്‍ എല്‍.ഇ.ഡി ഫ്‌ലാഷിനോട് കൂടിയ 20 മെഗാപിക്‌സെലിന്റെ പ്യൂര്‍ വ്യൂ ക്യാമറയാണ് ഇതിലേത്. 2ജി.ബി റാമുള്ള ഈ ഡിവൈസ് പുതിയ ക്വാഡ് കോര്‍ 2.2ജി.എച്ച്.സെഡ് ക്വാല്‍കം സ്‌നാപ് ഡ്രാഗന്‍ 800 പ്രൊസസറിലാണ് പ്രവര്‍ത്തിക്കുന്നത്.

വയര്‍ലെസ് ചാര്‍ജിങ് ഫങ്ഷണാലിറ്റിയുള്ള ഈ മൊബൈല്‍ പ്രവര്‍ത്തിക്കുന്നത്  3400mAhന്റെ ബാറ്ററിയിലാണ്. ഫ്രണ്ട് ഫേസിങ് 2മെഗാപിക്‌സെല്‍ എച്ച്.ഡി ക്യാമറ, 4 മൈക്രോഫോണുകള്‍ തുടങ്ങിയവയും ഇതിന്റെ സവിശേഷതകളാണ്.

ക്ലിക്ക്ഡ് ഇമേജസിനെയും റെക്കോര്‍ഡ് ചെയ്ത വീഡിയോകളെയും സമന്വയിപ്പിക്കുന്ന നോക്കിയ സ്റ്റോറി ടെല്ലര്‍ ആപ്‌സ്, പ്രോ ക്യാമറ യു.ഐ നോട് കൂടിയ ന്യൂ നോക്കിയ ക്യാമറ ആപ് തുടങ്ങിയ ആപ്‌സും നോക്കിയ ലൂമിയ 1520ലുണ്ട്.

We use cookies to give you the best possible experience. Learn more