[] 6.05 ഇഞ്ച് ഡിസ്‌പ്ലേയോട് കൂടിയ നോക്കിയ ലൂമിയ 1320 ഇന്ത്യയിലെത്തി. 23,999 രൂപയാണ് ഫോണിന്റെ വില. ജനുവരി 14 ചൊവ്വാഴ്ച്ച പുറത്തിറങ്ങുന്ന ഫോണ്‍ ഓറഞ്ച്, വെള്ള, മഞ്ഞ, കറുപ്പ് നിറങ്ങളില്‍ ലഭ്യമാകും.
720 ഗുണം 1280 പിക്‌സെല്‍ റെസൊല്യഷനോട് കൂടിയ 6ഇഞ്ചിന്റെ ഐ.പി.എസ് എല്‍സിഡി ഡിസ്‌പ്ലേയാണ് ഇതിന്റേത്. ഡിസ്‌പ്ലേയുടെ പിക്‌സെല്‍ ഡെന്‍സിറ്റി 245ppi ആണ്.
1ജി.ബി റാമിനോട് കൂടിയ 1.7ജി.എച്ച്.സെഡ് ഡ്യുവല്‍ കോര്‍ ക്വാല്‍കം സ്‌നാപ്ഡ്രാഗന്‍ എസ് ഫോര്‍ പ്രൊസസര്‍ ആണ് ഇതില്‍ അവതരിപ്പിക്കുന്നത്.
മൈക്രോ എസ്.ഡി കാര്‍ഡി വഴി 64 ജി.ബി വരെ വികസിപ്പിക്കാവുന്ന 8ജി.ബിയുടെ ഇന്‍ബില്‍ട് സ്റ്റോറേജോടെയാണ് ഈ ഫോണ്‍ പുറത്തിറങ്ങുന്നത്.
നോക്കിയ ക്യാമറ ആപ് സവിശേഷതയുള്ള എല്‍.ഇ.ഡി ഫ്‌ലാഷിനോട് കൂടിയ 5 മെഗാപിക്‌സെല്‍ റിയര്‍ ക്യാമറയാണ് ഫോണിലുള്ളത്.
3400 mAhന്റെ ബാറ്ററിയാണ് നോക്കി ലൂമിയ 1320ലേത്. വൈ-ഫൈ, ബ്ലൂടൂത്ത്, ത്രീ-ജി, യു.എസ്.ബി 2.0 എന്നിവയാണ് ഫോണിലെ കണക്ടിവിറ്റി സൗകര്യങ്ങള്‍.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ആണ് നോക്കിയ ലൂമിയ 1520നോടൊപ്പം നോക്കിയ ലൂമിയ 1320ഉം അവതരിപ്പിച്ചത്. നോക്കിയ ലൂമിയ 1520ന് 46,999 രൂപയാണ് വില.