ആദ്യത്തെ ഡ്യുവല്‍ സിം കപ്പാസിറ്റിയുള്ള ക്യുവെര്‍ട്ടി ഫോണുകള്‍ എന്നതാണ് ആശമാരുടെ പ്രതേകത. യുവതലമുറയെ കൈക്കലാക്കാനാണ് ആശയും ഇന്ത്യയില്‍ എത്തിയിരിക്കുന്നത്. മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്യാതെയും ബാറ്ററി മാറ്റാതെയും നെറ്റ്‌വര്‍ക്ക് മാറ്റാന്‍ ആശയില്‍ സാധിക്കും. ക്യുവെര്‍ട്ടി കീ പാഡാണ് രണ്ട് ആശമാര്‍ക്കും.
1 ജിഗാഹെഡ്‌സ് പ്രൗസസ്സറാണ് ആശ 200ന് കരുത്തേകുന്നത്. ക്യാമറ പക്ഷേ 2 മെഗാപിക്‌സല്‍ മാത്രമെ ഉള്ളൂ. വില 4,349 രൂപ. ആശ 200 നല്‍കുന്ന തരക്കേടില്ലാത്തം സേവനങ്ങള്‍ക്കനുസരിച്ചുള്ള വിലയാണിത്.
ആശ 300ന് സംഗീത ആസ്വാദകര്‍ക്ക് പ്രാമുഖ്യം നല്‍കുന്ന സെറ്റാണ്. 5 മെഗാപിക്‌സല്‍ ക്യാമറയുള്ള ഈ മോഡലിന്റെ വില 7,409 രൂപയാണ്.
Malayalam News
Kerala News in English