മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളിലെ അതികായകന്‍മാരായ നോക്കിയ അവരുടെ മറ്റൊരു മോഡല്‍ ഫോണുമായി വിപണി പിടിക്കാനൊരുങ്ങുന്നു.[]
നോക്കിയയുടെ പുതിയ സ്മാര്‍ട്ട ഫോണായ ആശ 501 ആണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്.
ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ നോക്കിയ സി.ഇ.ഒ സ്റ്റീഫന്‍ എലോപാണ് ഈ നോക്കിയ ഫോണ്‍ പുറത്തിറക്കിയത്.
ആദ്യഘട്ടത്തില്‍ ആശ 501 ന്റെ 2ജി ഫോണാണ് പുറത്തിറക്കിയിട്ടുളളതെന്നും അധികം വൈകാതെ 3ജി ഫോണും ഇറക്കുമെന്നും കമ്പനി അധികൃതര്‍ പറഞ്ഞു.
സ്മാര്‍ട്ട് ഫോണ്‍ വിപണിയിലെ മത്സരങ്ങള്‍ക്ക് ആക്കം കൂട്ടി ഇരട്ട സിം ഉപയോഗിക്കാവുന്ന ആശ 501 പുറത്തിറക്കിയത്.
98 ഗ്രാം ഭാരമുള്ള ആശ 501ല്‍ 3.2 മെഗാപിക്‌സല്‍ ക്യാമറയാണ് ഉപയോഗിച്ചിരിക്കുന്നത്.
4ജിബി ഇന്റേണല്‍ മെമ്മറിയുള്ള ഈ ഫോണില്‍ കാര്‍ഡ് മെമ്മറി കാര്‍ഡ് ഉപയോഗിച്ച് 32 ജിബി വരെയായി ഉയര്‍ത്താം.
മൂന്ന് ഇഞ്ച് ടച്ച് സ്‌ക്രീനുള്ള ആശ 510, 17 മണിക്കൂര്‍ സംസാര സമയം വാഗ്ദാനം ചെയ്യുന്നുണ്ട്. 3ജി ഇല്ലെങ്കിലും വൈഫൈ സൗകര്യം ഈ ഫോണിലുണ്ട്.
ചുവപ്പ് , മഞ്ഞ, പച്ച, വെള്ള, കറുപ്പ് എന്നീ നിറങ്ങളില്‍ ആശ 501 ലഭ്യമാകും. ഇന്ത്യയില്‍ ഈ ഫോണിന്റെ വില ഏകദേശം 5300 രൂപ മാത്രം മതിയാകും.