| Friday, 20th November 2026, 7:56 am

രജനി സാർ എന്റെ നെഞ്ചിൽ കൈ വെച്ച് 'കൂളാ പണിങ്ക് ബ്രോ' എന്ന് പറഞ്ഞു; കോമ്പിനേഷനെന്ന് പറഞ്ഞപ്പോൾ ഇങ്ങനെയൊരു റോളാവുമെന്ന് വിചാരിച്ചില്ല: നോബിൾ കെ. ജെയിംസ്

അനുപമ കെ. സീത

നെൽസണിന്റെ ജയിലർ 2ൽ ഏറെ കൈയ്യടി കിട്ടിയ തിയേറ്റർ ചിരിപ്പൂരമാക്കിയ കഥാപാത്രമായിരുന്നു നടൻ നോബിൾ കെ. ജെയിംസ് അവതരിപ്പിച്ച ചിഞ്ചു. സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച ദിലീപ് എന്ന കഥാപാത്രത്തിന്റെ അളിയനായാണ് ചിഞ്ചു സ്‌ക്രീനിലെത്തുന്നത്. നടൻ രജനികാന്തിന്റെ കൂടെയും സുരാജിന്റെയും കൂടെയുള്ള രംഗങ്ങളെല്ലാം തിയേറ്റർ ചിരിപ്പൂരമാക്കാൻ ആ കഥാപാത്രത്തിന് സാധിച്ചിരുന്നു. ‘മാമാ’ എന്ന വിളിയും രജനികാന്തിന്റെ കഥാപാത്രത്തെ ചീത്ത വിളിക്കുന്ന സീനുകളുമെല്ലാം വൻ ഓളമായിരുന്നു സൃഷ്ടിച്ചത്.

ഇപ്പോഴിതാ ജയിലറിൽ  2ൽ  എത്തിപെട്ടതിനെക്കുറിച്ചും സിനിമയുമായി ബന്ധപ്പെട്ട വിശേഷങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് നോബിൾ. ക്ലബ് എഫ്. എമ്മുമായുള്ള അഭിമുഖത്തിലാണ് താരം സംസാരിച്ചത്. രജനികാന്തിന്റെ കൂടെയുള്ള സീനൊക്കെ ഉണ്ടെന്ന് പറഞ്ഞപ്പോൾ വിശ്വസിക്കാനായില്ലെന്നും ഒരു സീനിൽ താൻ ടെൻഷനായപ്പോൾ അദ്ദേഹം തന്നെ കൂളാക്കിയെന്നുമാണ് നടൻ പറയുന്നത്.

‘നെൽസൺ സാർ രജനി സാറിന്റെ കൂടെ കോമ്പിനേഷനൊക്കെ ഉണ്ടെന്ന് പറഞ്ഞപ്പോഴേ ഹാപ്പി ആയിപ്പോയി. ആ മൊമന്റ് ഞാൻ വിശ്വസിച്ചില്ല. കോമ്പിനേഷൻ എന്നൊക്കെ പറഞ്ഞപ്പോൾ സൈഡിൽ അവിടെ ഇവിടെയൊക്കെ നിൽക്കുന്ന പോലെ ആയിരിക്കുമെന്നാണ് ഞാൻ വിചാരിച്ചത്. പക്ഷേ അവിടെ പോയപ്പോഴാണ് ഇതൊരു വമ്പൻ പരിപാടിയാണെന്ന കാര്യം മനസ്സിലായത്. ഇത് യൂട്ടിലൈസ് ചെയ്താൽ എന്തെങ്കിലും അടുത്ത പരിപാടി നമുക്ക് കറക്റ്റായിട്ട് കിട്ടും എന്നാണ് അപ്പോൾ തോന്നിയത്.

ജയിലർ 2.Photo: Screen Grab/Instagram.com

പക്ഷേ സാറിനെ ചീത്ത വിളിക്കുന്നൊരു പരിപാടി ആയപ്പോൾ ആദ്യം ഞാൻ പാനിക്കായി. പിന്നെ സാർ തന്നെ ഒരു കംഫർട്ട് സോൺ തന്നു. എന്റെ നെഞ്ചിൽ കൈ വെച്ചിട്ട് കൂളായിട്ടൊക്കെ ചെയ്താൽ മതിയെന്ന് പറഞ്ഞു, അങ്ങനെ പറഞ്ഞപ്പോൾ ഞാൻ കോൺഷ്യസായി പോയി. അയ്യോ സാറും അങ്ങനെ പറയുന്നു, ഞാനപ്പോൾ എന്തോ സംതിങ് തെറ്റായിട്ട് ചെയ്യുന്നു, കറക്റ്റായിട്ട് ചെയ്യടാ എന്ന് സ്വയം പറഞ്ഞ് അടുത്ത ടേക്കിൽ അങ്ങ് പിടിച്ചടിച്ചു. അതിനുശേഷം സാർ ആ ടേക്കിന് ഓക്കേ എന്ന് പറഞ്ഞ് കൈ കൊണ്ട് സൂപ്പറെന്ന് കാണിച്ചു. എനിക്കത് സന്തോഷമായി. അങ്ങനെയാണ് ജയിലറിലേക്ക് വന്നത്,’ താരം പറഞ്ഞു.

സൂപ്പർ ഡീലക്സ് എന്ന സിനിമയിൽ താൻ അഭിനയിച്ചതിന് ശേഷമാണ് നെൽസൺ തന്നെ സംവിധാനം ചെയ്ത ഡോക്ടർ എന്ന ചിത്രത്തിലെ കിളി എന്നെ കഥാപാത്രത്തിലേക്ക് അദ്ദേഹം തന്നെ വിളിച്ചതെന്നും എന്നാൽ ഓഡിഷനിൽ സംവിധായകനത് വർക്കായില്ലെന്നും ‘നെക്സ്റ്റ് പിടിക്കാം’ എന്നാണ് അദ്ദേഹം പറഞ്ഞതെന്നും നടൻ കൂട്ടിച്ചേർത്തു. പിന്നീട് അദ്ദേഹത്തിന്റെ തന്റെ പ്രൊഡക്ഷനിൽ വന്ന ചിത്രമായ ബ്ലഡി ബെഗർ എന്ന സിനിമയുടെ ഓഡിഷനും താൻ പോയിരുന്നുവെന്നും അതും ചിത്രത്തിന്റെ സംവിധായകന് വർക്കായില്ലെന്നും പിന്നെയാണ് നെൽസൺ ജയിലറിന് വേണ്ടി തന്നെ മീറ്റ് ചെയ്യണമെന്ന് പറഞ്ഞതെന്നും നോബിൾ വ്യക്തമാക്കി.

Content Highlight: Noble K. James talks about the experience of Jailer2

അനുപമ കെ. സീത

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more