| Friday, 7th March 2025, 4:15 pm

രാജ്യത്ത് ഒരു വന്യജീവിയേയും വെടിവെച്ച് കൊല്ലരുത്; കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്ര വൈല്‍ഡ് ലൈഫ് ബോര്‍ഡ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്ത് ഒരു വന്യജീവിയെയും വെടിവെച്ച് കൊല്ലരുതെന്ന് കേന്ദ്ര വൈല്‍ഡ് ലൈഫ് ബോര്‍ഡ്. ജനവാസ മേഖലയില്‍ ഇറങ്ങുന്ന ക്ഷുദ്ര ജീവികളെ വെടിവെക്കാന്‍ സ്ഥിരാനുമതി തേടിയ കേരളത്തിന്റെ ആവശ്യം തള്ളിക്കൊണ്ടായിരുന്നു കേന്ദ്രത്തിന്റെ പരാമര്‍ശം.

കേന്ദ്ര വൈല്‍ഡ് ലൈഫ് ബോര്‍ഡിന്റെ തീരുമാനത്തിനെതിരെ വനം പരിസ്ഥിതി മന്ത്രാലയത്തെ സമീപിക്കാനാണ് വനം വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.

രാജ്യത്ത് ഒരു വന്യജീവിയെയും വെടിവെച്ച് കൊല്ലാന്‍ അനുമതിയില്ലെന്നും നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ പിടികൂടി പുനരധിവസിപ്പിക്കുക എന്നത് മാത്രമാണ് മാര്‍ഗമെന്നും കേന്ദ്ര വൈല്‍ഡ് ലൈഫ് ബോര്‍ഡ് പറഞ്ഞു.

സംസ്ഥാനത്തിന് പന്നികളെ വെടിവെയ്ക്കാന്‍ ഒരു വര്‍ഷത്തേക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ അനുമതി അവസാനിക്കാനിരിക്കെയാണ് വൈല്‍ഡ് ലൈഫ് ബോര്‍ഡിന്റെ നിര്‍ദേശം.

അതേസമയം പന്നികളെയും കുരങ്ങുകളെയും ഷെഡ്യൂളുകളില്‍ നിന്ന് മാറ്റണമെന്ന തീരുമാനത്തിലും കേന്ദ്രം അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. പന്നിയെ ഷെഡ്യൂള്‍ മൂന്നില്‍ നിന്നും കുരങ്ങുകളെ ഷെഡ്യൂള്‍ ഒന്നില്‍ നിന്നും മാറ്റണമെന്നായിരുന്നു സംസ്ഥാനത്തിന്റെ ആവശ്യം.

Content Highlight: No wildlife should be shot in the country; Central Wildlife Board rejects Kerala’s demand

We use cookies to give you the best possible experience. Learn more