ചെന്നൈ: ഏത് വെല്ലുവിളിയേയും നേരിടാന്‍ ഡി.എം.കെ തയ്യാറാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയും ഡി.എം.കെ നേതാവുമായ എം.കെ സ്റ്റാലിന്‍.
നടന്‍ വിജയ് യുടെ രാഷ്ട്രീയ പ്രവേശത്തനത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘ആര് വന്നാലും ഞങ്ങള്‍ അവരെ നേരിടും ഞങ്ങള്‍ക്ക് ആശങ്കയില്ല,’ സ്റ്റാലിന്‍ പറഞ്ഞു.
വിജയ്‌യുടെ റാലികളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അപകടങ്ങളെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു.
പൊതുജനങ്ങള്‍ സംഭവങ്ങള്‍ സൂക്ഷമമായി നിരീക്ഷിക്കുന്നുണ്ടെന്നും അതിനനുസരിച്ച് പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഡി.എം.കെ സഖ്യം 234 മണ്ഡലങ്ങളിലും വിജയിക്കുമെന്നും പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസ്വാമിയുടെ സമീപകാല പരാമര്‍ശങ്ങള്‍ പരാജയ ഭീതിയും നിരാശയും പ്രതിഫലിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ഇത് തമിഴ്‌നാടും ദല്‍ഹിയും തമ്മിലുളള പോരാട്ടമാണെന്നും സ്റ്റാലിന്‍ പറഞ്ഞു.
ബി.ജെ.പി ഭരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ തമിഴ്‌നാടിന്റെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നുവെന്നും പ്രതിപക്ഷ കക്ഷികള്‍ ദല്‍ഹിയുടെ നിയന്ത്രണത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എപ്രില്‍ 23 നാണ് തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. വോട്ടെണ്ണലും ഫലപ്രഖ്യാപനവും മെയ് നാലിനാണ് നിശ്ചയിച്ചിരിക്കുന്നത്.
Content Highlight: No one is afraid of anyone; Stalin rejects the Vijay factor