| Thursday, 22nd August 2019, 3:54 pm

കോഹ്‌ലി മികച്ചവന്‍ തന്നെ, പക്ഷെ സച്ചിന്റെ ഈ റെക്കോഡ് ആരും തൊടില്ല: സെവാഗ്

സ്പോര്‍ട്സ് ഡെസ്‌ക്

മുംബൈ: ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനാണെന്ന് മുന്‍ താരം വീരേന്ദര്‍ സെവാഗ്. ടെസ്റ്റിലും ഏകദിനത്തിലും ഏറ്റവും കൂടുതല്‍ റണ്‍സെന്ന റെക്കോഡും ഏറ്റവും കൂടുതല്‍ സെഞ്ച്വറിയെന്ന റെക്കോഡും സച്ചിനില്‍ നിന്ന് കോഹ്‌ലി മാറ്റിയെഴുതിയേക്കാമെന്നും സെവാഗ് അഭിപ്രായപ്പെട്ടു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എന്നാല്‍ സച്ചിന്റെ 200 ടെസ്റ്റ് മത്സരങ്ങളെന്ന റെക്കോഡ് ആര്‍ക്കും തകര്‍ക്കാനാവില്ലെന്നും സെവാഗ് കൂട്ടിച്ചേര്‍ത്തു.

‘200 ടെസ്റ്റ് മത്സരങ്ങള്‍ എന്ന റെക്കോഡ് ആര്‍ക്കും തകര്‍ക്കാനാവില്ല. കരിയറില്‍ 200 ടെസ്റ്റ് മത്സരത്തിനടുത്ത് വരെ ആരെങ്കിലും കളിക്കുമെന്ന് ഞാന്‍ കരുതുന്നില്ല.’

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

നിലവില്‍ സച്ചിന്റെ പേരിലുള്ള പല റെക്കോഡുകളും വിരാട് കോഹ്‌ലി തിരുത്തിക്കൊണ്ടിരിക്കുകയാണ്. ഏകദിനത്തില്‍ 49 സെഞ്ച്വറികള്‍ നേടിയ സച്ചിന് പിന്നില്‍ നിലവില്‍ 43 സെഞ്ച്വറികളുമായി കോഹ്‌ലി തൊട്ടുപിറകിലുണ്ട്.

ടെസ്റ്റില്‍ സച്ചിന്‍ 51 സെഞ്ച്വറി കുറിച്ചപ്പോള്‍ കോഹ്‌ലിയ്ക്ക് 25 സെഞ്ച്വറിയാണ് സ്വന്തം പേരിലുള്ളത്.

WATCH THIS VIDEO:

Latest Stories

We use cookies to give you the best possible experience. Learn more