| Saturday, 19th July 2014, 10:55 am

കാര്‍ത്തികേയന് മന്ത്രി സ്ഥാനം നല്‍കാന്‍ പാര്‍ട്ടിക്ക് ബാധ്യതയില്ല: പി.പി തങ്കച്ചന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] തിരുവനന്തപുരം: സ്പീക്കര്‍ സ്ഥാനം ഒഴിയണമെന്ന് ആഗ്രഹം അറിയിച്ച ജി.കാര്‍ത്തികേയന് മന്ത്രി സ്ഥാനം നല്‍കാന്‍ പാര്‍ട്ടിക്ക് ബാധ്യതയില്ലെന്ന് യു.എഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍.

രാജി അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമാണെന്നും മന്ത്രിസഭാ പുനഃസംഘടനയ്ക്ക് പ്രസക്തിയില്ലെന്നും തങ്കച്ചന്‍ വ്യക്തമാക്കി.

പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടിട്ടല്ല കാര്‍ത്തികേയന്‍ രാജിവെക്കാന്‍ ഒരുങ്ങുന്നത്, രാജി പാര്‍ട്ടി അനുവദിക്കുമോയെന്ന് അറിയില്ലെന്നും തങ്കച്ചന്‍ പറഞ്ഞു.

സമഗ്രമായൊരു അഴിച്ചുപണി മന്ത്രിസഭയില്‍ പ്രതീക്ഷിക്കുന്നില്ല. മുഖ്യമന്ത്രിയാണ് പുനഃസംഘടനാ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. പുതിയ സ്പീക്കറെ കണ്ടെത്താന്‍ പ്രയാസമില്ലെന്നും തങ്കച്ചന്‍ അറിയിച്ചു.

ഇന്നലെ വിളിച്ചു ചേര്‍ത്ത പ്രത്യേക വാര്‍ത്താസമ്മേളനത്തിലാണ് സ്പീക്കര്‍ സ്ഥാനത്ത് നിന്നും ഒഴിയണമെന്ന ആഗ്രഹം ജി.കാര്‍ത്തികേയന്‍ അറിയിച്ചത്. സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങാനാണ് സ്പീക്കര്‍ സ്ഥാനം ഒഴിയുന്നതെന്നും അദ്ദേഹം അറിയിച്ചിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more