| Sunday, 27th October 2013, 2:45 pm

ആറന്മുള വിമാനത്താവളം അനാവശ്യം; ധനകാര്യമന്ത്രാലയത്തിന്റെ കത്ത് വ്യോമായന മന്ത്രാലയം മുക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂദല്‍ഹി: കേരളത്തിലെ ##ആറന്മുള വിമാനത്താവളത്തിനെതിരെ കേന്ദ്ര ധനകാര്യ മന്ത്രാലയം. ആറന്മുളയില്‍ പുതിയ വിമാനത്താവളം ആവശ്യമില്ലെന്ന് മന്ത്രാലയം അറിയിച്ചു.

കേരളത്തില്‍ നിലവിലുള്ള വിമാനത്താവളങ്ങള്‍ അന്താരാഷ്ട്ര യാത്രകള്‍ക്ക് പര്യാപ്തമാണെന്നും മന്ത്രാലയം  അറിയിച്ചു.

ഒന്നര വര്‍ഷം മുമ്പയച്ച കത്താണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. കസ്റ്റംസ് വ്യോമ മന്ത്രാലയത്തിനയച്ച കത്ത് ഒരു വര്‍ഷമായി വ്യോമായന മന്ത്രാലയം മറച്ചുവെച്ചിരിക്കുകയായിരുന്നു.

കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്‌സൈസ് ആന്‍ഡ് കസ്റ്റംസിന്റെ റിപ്പോര്‍ട്ടിലാണ് വിമാനത്താവളം വേണ്ടെന്ന് വ്യക്തമാക്കിയിരിക്കുന്നത്.

തിരുവനന്തപുരത്ത് നിന്നും കൊച്ചിയില്‍ നിന്നും തുല്യ ദൂരമുള്ള ആറന്‍മുളയിലേക്ക് വിമാനത്താവളം ആവശ്യമില്ലെന്നും കസ്റ്റംസ് പറയുന്നു.

വിമാനത്താവളത്തിന് അനുമതി നല്‍കുകയാണെങ്കില്‍ വിമാനത്താവളം അന്താരാഷ്ട്ര യാത്രികര്‍ക്ക് മാത്രമായി ചുരുക്കണമെന്നും അതിനായി കസ്റ്റംസിന് വരുന്ന അധികബാധ്യത സ്വകാര്യ കമ്പനിയില്‍ നിന്നും നിയമപ്രകാരം ഈടാക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

ആറന്മുള പദ്ധതിക്കെതിരെ നിരവധി കോണുകളില്‍ നിന്ന് എതിര്‍പ്പുയര്‍ന്നിരുന്നു.

എന്നാല്‍ എതിര്‍പ്പുകളെ അവഗണിച്ച് പദ്ധതിയുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ച സംസ്ഥാന സര്‍ക്കാറിന്റെ നിലപാടിന് എതിരായാണ് ധനമന്ത്രാലയത്തിന്റെ നിലപാട്.

വ്യോമായന മന്ത്രാലയത്തിന്റെ കത്ത്

We use cookies to give you the best possible experience. Learn more