| Tuesday, 29th September 2026, 11:04 am

ഇനി അടുത്തൊന്നും കല്ല്യാണ സിനിമകളിലേക്ക് ഇല്ല: നിഖില വിമല്‍

അനുപമ കെ. സീത

ഇനി അടുത്തൊന്നും കല്ല്യാണ സിനിമകളുടെ ഭാഗമാവാനില്ലായെന്ന് നടി നിഖില വിമല്‍. കോമഡി സിനിമകളുടെ ഭാഗമാവാനാണ് തനിക്ക് താത്പര്യമെന്നും താരം പറഞ്ഞു. ധൂമകേതു സിനിമയുടെ ഭാഗമായി നടന്ന പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു നിഖില വിമല്‍.

‘ഞാന്‍ ഒട്ടും തന്നെ സീരിയസ് ആയിട്ടുള്ളൊരു ആളല്ല. കേട്ടിട്ട് വര്‍ക്ക് ആവുന്ന സിനിമകള്‍ ചെയ്യുക എന്നുള്ളതാണ് എനിക്ക് ഇഷ്ട്ടം. സീരിയസ് ആണെന്ന് പറഞ്ഞിട്ട് , ഞാന്‍ ചെയ്ത സിനിമകളെല്ലാം കോമഡി ആയിരുന്നു’ നിഖില പറഞ്ഞു.

കോമഡി സിനിമകളില്‍ ഭാഗമാവാനാണ് താത്പര്യം, അങ്ങനെ ഉള്ള കഥാപാത്രങ്ങള്‍ പെട്ടന്ന് ആളുകളിലേക്ക് എത്തുമെന്നും നിഖില പറഞ്ഞു. കല്യാണം മാത്രം പ്രമേയമാക്കിയിട്ടുള്ള സിനിമകള്‍ എന്തുകൊണ്ടാണ് കൂടുതല്‍ ചെയ്യുന്നതെന്ന ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി.

തിരക്കഥ വായിക്കുമ്പോള്‍ കല്യാണം പ്രമേയമാക്കിയിട്ടുള്ള സിനിമകള്‍ മനപ്പൂര്‍വ്വം തെരഞ്ഞടുക്കുന്നതല്ല , അങ്ങനെയുള്ള സിനിമകള്‍ വരുമ്പോള്‍ മറ്റ് ഘടകങ്ങള്‍ക്ക് ആണ് മുന്‍ഗണന കൊടുക്കുന്നത് , കല്യാണം എന്നൊരു ഘടകം ഉണ്ടെങ്കിലും സിനിമ ഒഴിവാക്കാന്‍ തോന്നാത്തതുകൊണ്ടാണ് അങ്ങനെയുള്ള സിനിമകള്‍ ചെയ്യുന്നത് , നിഖില പറഞ്ഞു.

ധൂമകേതുവിന്റെ കാര്യത്തിലും അങ്ങനെ തന്നെയായിരുന്നു , കല്യാണം ഉണ്ടെങ്കിലും അതല്ല , ടൈം – ലൂപ്പ് ആണ് അതിന്റെ പ്രമേയമെന്നും നിഖില കൂട്ടിച്ചേര്‍ത്തു.

2009ല്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഭാഗ്യദേവത എന്ന സിനിമയിലൂടെയാണ് നിഖില വിമല്‍ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് തമിഴിലും മലയാളത്തിലുമായി നിരവധി സിനിമകള്‍ ചെയ്തു. ആദ്യം നായിക ആയി ശ്രദ്ധിക്കപ്പെട്ടത് , തമിഴ് സിനിമ വെട്രിവേലില്‍ ആയിരുന്നു , തുടര്‍ന്ന് 2015 ല്‍ 24 * 7 എന്ന മലയാള സിനിമയിലൂടെ മലയാള ഇന്‍ഡസ്ട്രിയില്‍ നായിക ആയി തുടക്കം കുറിച്ചു.

സജിന്‍ ഗോപു നായകനായ ടൈം – ലൂപ്പ് ഫാന്റസി കോമഡി സിനിമയാണ് ധൂമകേതു. സമ്മിശ്ര പ്രതികരണങ്ങള്‍ ആണ് റിലീസിന് പിന്നാലെ സിനിമക്ക് ലഭിക്കുന്നത്. നെയ്മറിന് ശേഷം സുധി മാഡിസണ്‍ സംവിധാനം ചെയ്ത രണ്ടാമത്തെ സിനിമ ആണിത്.

Content Highlight:  No more wedding-themed films for a while,” says Nikhila Vimal

അനുപമ കെ. സീത

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more