| Sunday, 13th July 2014, 11:46 am

കേരളത്തില്‍ കൂടുതല്‍ ട്രെയിന്‍ അനുവദിക്കാന്‍ കഴിയില്ല- സദാനന്ദഗൗഡ

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] ബാംഗലുരു: കേരളത്തിന് പുതിയ ട്രെയിനുകള്‍ അനുവദിക്കാന്‍ കഴിയില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി സദാനന്ദഗൗഡ.

കേരളത്തിലെ റെയില്‍പാതകളെല്ലാം പരമാവധി ഉപയോഗത്തിലാണ്. നിലവിലുള്ള പാതയല്‍ കൂടുതല്‍ ട്രെയിന്‍ അനുവദിക്കാന്‍ കഴിയില്ലയെന്ന് മന്ത്രി വ്യക്തമാക്കി.

റെയില്‍വേ ബജറ്റില്‍ കേരളത്തെ അവഗണിച്ചുവെന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ പാത ഇരട്ടിപ്പിക്കുന്നതിന് സ്ഥലം അനുവദിക്കാത്ത സാഹചര്യമാണെന്നും ഇതിനു തയ്യാറാവാതെയാണ് കൂടുതല്‍ ട്രെയിന്‍ ആവശ്യപ്പെടുന്നതെന്നും മന്ത്രി പറഞ്ഞു.

എന്നാല്‍ കര്‍ണാടകത്തില്‍ റെയില്‍വേ വികസനത്തിനാവശ്യമായ സ്ഥലം വിട്ട് നല്‍കാന്‍ ജനങ്ങള്‍ തയ്യാറായണെന്നും റെയില്‍വേ പദ്ധതികളുടെ ചെലവിന്റെ വിഹിതം വഹിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ തയ്യാറാണെന്നും സദാനന്ദഗൗഡ പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more