| Monday, 22nd September 2014, 11:08 am

ഗൂഗിള്‍ ഉപഭോക്താക്കള്‍ക്ക് ഗൂഗിള്‍ പ്ലസ് നിര്‍ബന്ധമാക്കിയത് പിന്‍വലിക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂയോര്‍ക്ക്: ഗൂഗിള്‍ സേവനങ്ങള്‍ ഉപയോഗിക്കാന്‍ ഗൂഗിള്‍ പ്ലസ് നിര്‍ബന്ധമാക്കിയ നടപടി ഗൂഗിള്‍ പിന്‍വലിച്ചതായി റിപ്പോര്‍ട്ട്. മാര്‍ക്കറ്റിങ് ലാന്റാണ് ഇത്തരത്തില്‍ ഒരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ജിമെയില്‍, ഗൂഗിള്‍ ഡോക്‌സ് തുടങ്ങിയ ഗൂഗിള്‍ അക്കൗണ്ടുകള്‍ ഉപയോഗിക്കുമ്പോള്‍  സൈന്‍ വിത്ത് ഗൂഗിള്‍ പ്ലസ് എന്ന നിര്‍ദേശത്തിന് ഇനി “No thanks” എന്ന ഓപ്ഷനും ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ വര്‍ഷം ജുലൈ മുതലാണ് ഗൂഗിള്‍ പ്ലസ് നിര്‍ബന്ധമാക്കുന്ന പരിപാടി ഗൂഗിള്‍ ആരംഭിച്ചത്. യൂട്യൂബില്‍ കമന്റ് ചെയ്യണമെങ്കില്‍ ഗൂഗിള്‍ അക്കൗണ്ട് നിര്‍ബന്ധമായിരുന്നു. ഉപയോക്താവിന്റെ യഥാര്‍ത്ഥ പേര് കിട്ടാനായിരുന്നു ഈ നീക്കം. ഇതാണ് ഇപ്പോള്‍ ഗൂഗിള്‍ ഉപേക്ഷിക്കുന്നത്.

ഇത് സംബന്ധിച്ച് ഗൂഗിള്‍ ഇതുവരെ ഔദ്യോഗികമായ പ്രഖ്യാപനമൊന്നും നടത്തിയിട്ടില്ല. എന്നാല്‍ ഗൂഗിള്‍ പ്ലസിനോടുള്ള കമ്പനിയുടെ താല്‍പര്യം കുറഞ്ഞുകൊണ്ടിരിക്കുകയാണെന്ന സൂചനയാണ് ഈ വാര്‍ത്ത നല്‍കുന്നത്.

ഗൂഗിളിന്റെ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റായ ഗൂഗിള്‍ പ്ലസും ഫേസ്ബുക്കും തമ്മില്‍ ശക്തമായ മത്സരമാണ് നടക്കുന്നത്. ഓര്‍ക്കുട്ടിന്റെ അന്ത്യത്തോടെയാണ് ഗൂഗിള്‍ പ്ലസ് ആരംഭിച്ചത്. എന്നാല്‍ പ്രതീക്ഷിച്ചരീതിയില്‍ ഗൂഗിള്‍ പ്ലസിന് മുന്നേറാന്‍ കഴിഞ്ഞില്ല.

We use cookies to give you the best possible experience. Learn more