ഇംഗ്ലീഷ് ഫുട്‌ബോളിലെ തന്നെ ശ്രദ്ധേയമായ വിവാദങ്ങളിലൊന്നായിരുന്നു മാഞ്ചസ്റ്റര്‍ താരമായിരുന്ന മേസണ്‍ ഗ്രീന്‍വുഡിനെതിരായ കേസ്. 2022ല്‍ ഉയര്‍ന്ന ക്രിമിനല്‍ ആരോപണങ്ങളും അതിനെത്തുടര്‍ന്നുണ്ടായ ക്ലബ്ബിന്റെ ആഭ്യന്തര അന്വേഷണവും ഗ്രീന്‍വുഡിന്‍രെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കരിയറിന് വിരാമമിട്ടിരുന്നു.
ബലാത്സംഗ ശ്രമവും ഭീഷണിപ്പെടുത്തവുമാണ് ഗ്രീന്‍വുഡിനെതിരെ 2022 ഒക്ടേബറില്‍ ചുമത്തിയ കുറ്റങ്ങള്‍. എന്നാല്‍ പുതിയ തെളിവുകള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് 2023 ഫെബ്രുവരിയില്‍ പ്രോസിക്യൂഷന്‍ കേസ് പിന്‍വലിച്ചു. പ്രധാന സാക്ഷികള്‍ കേസുമായി സഹകരിക്കുന്നതില്‍ നിന്നും പിന്‍മാറിയതും ഇതിന് കാരണമായി.
കുറ്റങ്ങള്‍ക്കൊന്നും ശിക്ഷിക്കപ്പെട്ടില്ലെങ്കിലും താരം മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ തുടര്‍ന്നില്ല. ആദ്യം സ്പാനിഷ് ടീം ഗെറ്റാഫെയിലേയ്ക്ക് ലോണില്‍ പോയ താരത്തെ പിന്നീട് സ്ഥിരമായി മാര്‍സെയിലിന് കൈമാറി.
2026 ല്‍ താരം ടര്‍ക്കിഷ് ടീം ഫെനര്‍ബാഷിലെത്തിയ ഗ്രീന്‍വുഡ് ഇതുവരെ ടീമിന് വേണ്ടി ഏഴ് ഗോളുകളും രണ്ട് അസിസ്റ്റുകളും നേടി.
ബുധനാഴ്ച ഉക്രൈന്‍ ടീം ഷക്തര്‍ ഡൊണെറ്റ്‌സ്‌കിനെതിരായി സ്റ്റാംഫോഡ് ബ്രിഡ്ജില്‍ നടന്ന ചാമ്പ്യന്‍സ് ലീഗ് മാച്ചിനായി ഗ്രീന്‍വുഡ് വീണ്ടും ഇംഗ്ലണ്ടിലെത്തിയിരുന്നു.
മത്സരത്തിന് മുന്നോടിയായി ഇരുടീമുകളും പിച്ചില്‍ അണി നിരന്നപ്പോള്‍ എല്ലാ താരങ്ങളും മാസ്‌കോട്ടുകള്‍ക്കൊപ്പം അണിനിരന്നപ്പോള്‍ ഗ്രീന്‍വുഡ് ഒറ്റയ്ക്ക് നില്‍ക്കുകയായിരുന്നു. താരത്തിന് മാസ്‌കോട്ട് അനുവദിച്ചിരുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
അസാധാരണമായ ഈ കാഴ്ച സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടി. ഗ്രീന്‍വുഡിനൊപ്പം മാസ്‌കോട്ടായി കുട്ടിയെ നിര്‍ത്താത്തത് മനപൂര്‍വമാണോ എന്ന ചര്‍ച്ചകളും ഇതോടെ ഉയര്‍ന്നു.
എന്നാല്‍ ഇക്കാര്യത്തില്‍ യുവേഫയോ ഫെനര്‍ബാഷെയോ ഷക്തര്‍ ഡൊണെറ്റ്‌സ്‌കോ സംഘാടകരോ വിശദീകരണം നല്‍കിയിട്ടില്ല. ഗ്രീന്‍വുഡിന്റെ മുന്‍കാല വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ നടപടിയ്ക്ക് പിന്നില്‍ പ്രത്യേക കാരണമുണ്ടോയെന്ന അഭ്യൂഹങ്ങളും ഉയരുന്നുണ്ട്.
മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് ഫെനര്‍ബാഷ് ജയിച്ചു. വേദത് മുരിഖിയാണ് ഗോള്‍ നേടിയത്.
Content Highlight: No mascot for Greenwood in the Champions League: Sparks discussion on social media