| Monday, 21st April 2025, 8:45 pm

സിനിമയ്ക്ക് പുറത്തുള്ള നിയമനടപടിക്കില്ല. അന്വേഷണവുമായി സഹകരിക്കും; ഇന്റേണല്‍ കമ്മറ്റിക്ക് മൊഴി നല്‍കി വിന്‍സി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: സിനിമയ്ക്ക് പുറത്തുള്ള നിയമനടപടിക്കില്ലെന്ന നിലപാടാവര്‍ത്തിച്ച് വിന്‍സി അലോഷ്യസ്. ഇന്റേണല്‍ കമ്മിറ്റിയുടെയും ഫിലിം ചേംബറിന്റെയും നടപടികളില്‍ തൃപ്തയാണെന്നും വിന്‍സി പറഞ്ഞു.

സൂത്രവാക്യം സിനിമയുടെ ഇന്റേണല്‍ കമ്മിറ്റിക്ക് മൊഴി നല്‍കിയെന്നും പരാതിയിലെ വിവരങ്ങള്‍ പുറത്ത് വന്നതില്‍ അതൃപ്തിയുണ്ടെന്നും വിന്‍സി അലോഷ്യസ് വ്യക്തമാക്കി. താനും ഷൈന്‍ ടോം ചാക്കോയും ഒരുമിച്ചും ഒറ്റയ്ക്കും മൊഴി നല്‍കിയെന്നും വിന്‍സി പറഞ്ഞു.

സിനിമ സെറ്റിലെ ലഹരി ഉപയോഗത്തില്‍ ഷൈന്‍ ടോം ചാക്കോയ്ക്കെതിരെ നടി വിന്‍സി അലോഷ്യസ് പരാതി നല്‍കിയിരുന്നു. ലഹരി ഉപയോഗിച്ച നടനില്‍ നിന്ന് തനിക്കും തന്റെ സഹപ്രവര്‍ത്തകയ്ക്കും മോശമായ അനുഭവം ഉണ്ടായെന്നായിരുന്നു വിന്‍സി പറഞ്ഞത്.

തങ്ങളോട് രണ്ട് പേരോടും നടന്‍ മോശമായ രീതിയിലും പറഞ്ഞാല്‍ മനസിലാകാത്ത രീതിയിലും പെരുമാറിയെന്നും വിന്‍സി പറഞ്ഞിരുന്നു. ഫിലിം ചേംബറിനും സിനിമയുടെ ഇന്റേണല്‍ കംപ്ലയിന്റ് അതോറിറ്റിക്കുമാണ് വിന്‍സി പരാതി നല്‍കിയത്. നടന്റെ വായില്‍ നിന്നും വെള്ളപ്പൊടി വീഴുന്നത് കണ്ടിരുന്നുവെന്നും നടി വെളിപ്പെടുത്തിയിരുന്നു.

Content Highlight: No legal action outside the film. Will cooperate with the investigation; Vinci gives statement to the internal committee

We use cookies to give you the best possible experience. Learn more