| Friday, 28th February 2025, 7:48 pm

കോണ്‍ഗ്രസില്‍ നേതൃമാറ്റമില്ല; ഹൈക്കമാന്റ് വിളിച്ച യോഗം അവസാനിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ മാറ്റമില്ലെന്ന് ഹൈക്കമാന്റ്. ഹൈക്കമാന്റ് വിളിച്ച് ചേര്‍ത്ത കേരള നേതാക്കളുടെ യോഗം അവസാനിച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം.

കേരള നേതാക്കളുടെ യോഗത്തില്‍ നേതൃമാറ്റം ചര്‍ച്ചയായിട്ടില്ലെന്നും തെരഞ്ഞെടുപ്പ് തന്ത്രങ്ങളാണ് ചര്‍ച്ച നടത്തിയതെന്നും നേതാക്കള്‍ പറഞ്ഞു.

കോണ്‍ഗ്രസിനെ സംബന്ധിച്ച് വളരെ പ്രയോജനകരമായ യോഗമാണ് ഇന്ന് ചേര്‍ന്നതെന്നും എല്‍.ഡി.എഫിന്റെ ദുര്‍ഭരണത്തിനെതിരായി പ്രവര്‍ത്തിക്കാനുള്ള യോഗമായിരുന്നുവെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.

വരുന്ന തെരഞ്ഞെടുപ്പുകളില്‍ കേരളത്തില്‍ ശക്തമായ പോരാട്ടമുണ്ടെന്നും കേരളം തങ്ങള്‍ തട്ടിയെടുക്കുമെന്നും കെ.സുധാകരന്‍ പറഞ്ഞു.

കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഒറ്റക്കെട്ടാണെന്നും സമ്പൂര്‍ണ ഐക്യം വേണമെന്ന് ഹൈക്കമാന്റ് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും നേതാക്കള്‍ പറഞ്ഞു.

മാധ്യമങ്ങളില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ പറയാന്‍ ആര്‍ക്കും അവകാശമില്ലെന്നും ഹൈക്കമാന്റ് പൂര്‍ണ നിരീക്ഷണം നടത്തുമെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: No leadership change in Congress; The meeting called by the High Command ended

We use cookies to give you the best possible experience. Learn more