ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനത്തിന് കളമൊരുങ്ങുകയാണ്. അഞ്ച് ടി-20കളും അത്ര തന്നെ ഏകദിനങ്ങളും രണ്ട് ടെസ്റ്റുമടക്കം 12 മത്സരങ്ങളുടെ ഓള്‍ ഫോര്‍മാറ്റ് പര്യടനത്തിനാണ് ഇന്ത്യ കിവികളുടെ തട്ടകത്തിലേക്ക് യാത്ര തിരിക്കുന്നത്.
ഒക്ടോബര്‍ 22ന് ടി-20 പരമ്പരയും നവംബര്‍ നാലിന് ഏകദിന പരമ്പരയും 19ന് ടെസ്റ്റ് പരമ്പരയും ആരംഭിക്കും.
രണ്ട് ക്യാപ്റ്റന്‍മാര്‍ക്ക് കീഴിലാണ് ഇന്ത്യ ഏകദിന പരമ്പരയ്‌ക്കൊരുങ്ങുന്നത്. ആദ്യ മൂന്ന് മത്സരങ്ങളില്‍ ശുഭ്മന്‍ ഗില്‍ ഇന്ത്യയെ നയിക്കുമ്പോള്‍ ശ്രേയസ് അയ്യരിന് കീഴിലാണ് ഇന്ത്യ നാല്, അഞ്ച് ഏകദിനങ്ങള്‍ കളിക്കുക.
ഏകദിന പരമ്പരയ്ക്കിറങ്ങുമ്പോള്‍ ഇരു ക്യാപ്റ്റന്‍മാരുടെ മുമ്പിലും ഐതിഹാസിക നേട്ടങ്ങള്‍ തലയുയര്‍ത്തി നില്‍ക്കുന്നുണ്ട്. ഇന്ത്യയുടെ ഏകദിന ചരിത്രത്തില്‍ ഇതുവരെ ഒറ്റ ക്യാപ്റ്റന് പോലും സാധിക്കാത്ത നേട്ടമാണ് ഇപ്പോള്‍ ഇവര്‍ക്ക് മുമ്പിലുള്ളത്.
ശുഭ്മന്‍ ഗില്‍. Photo: BCCI/x.com
ന്യൂസിലാന്‍ഡില്‍ ഏകദിന സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ ക്യാപ്റ്റനെന്ന നേട്ടമാണ് ഇത്. ഇന്ത്യയുടെ ഏകദിന ചരിത്രത്തില്‍ ഒറ്റ ഇന്ത്യന്‍ ക്യാപ്റ്റന് പോലും സെഞ്ച്വറി നേടാന്‍ സാധിക്കാത്തതും ന്യൂസിലാന്‍ഡില്‍ മാത്രമാണ്.
ശ്രേയസ് അയ്യര്‍. Photo: BCCI/x.com
ഇന്ത്യയില്‍ – രവി ശാസ്ത്രി, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, മുഹമ്മദ് അസറുദ്ദീന്‍, അജയ് ജഡേജ, സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, എം.എസ്. ധോണി, ഗൗതം ഗംഭീര്‍, വിരേന്ദര്‍ സേവാഗ്, വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, ശുഭ്മന്‍ ഗില്‍.
ബംഗ്ലാദേശില്‍ – മുഹമ്മദ് അസറുദ്ദീന്‍, സൗരവ് ഗംഗുലി, എം.എസ്. ധോണി, വിരാട് കോഹ്‌ലി.
സൗത്ത് ആഫ്രിക്കയില്‍ – സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി, വിരാട് കോഹ്‌ലി.
ശ്രീലങ്കയില്‍ – സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി, വിരാട് കോഹ്‌ലി.
വെസ്റ്റ് ഇന്‍ഡീസില്‍ – രാഹുല്‍ ദ്രാവിഡ്, വിരാട് കോഹ്‌ലി.
യു.എ.ഇയില്‍ – മുഹമ്മദ് അസറുദ്ദീന്‍, രോഹിത് ശര്‍മ.
ഓസ്‌ട്രേലിയയില്‍ – വിരാട് കോഹ്ലി.
ഇംഗ്ലണ്ടില്‍ – കപില്‍ ദേവ്
പാകിസ്ഥാനില്‍ – എം.എസ്. ധോണി
സിംബാബ്‌വേയില്‍ – വിരാട് കോഹ്‌ലി.
കെനിയയില്‍ – സൗരവ് ഗാംഗുലി
ന്യൂസിലാന്‍ഡില്‍ –
ന്യൂസിലാന്‍ഡില്‍ ഇതുവരെ സെഞ്ച്വറി നേടാന്‍ ശുഭ്മന്‍ ഗില്ലിന് സാധിച്ചിട്ടില്ല. 2022ല്‍ ഓക് ലാന്‍ഡില്‍ നേടിയ 50 റണ്‍സാണ് ന്യൂസിലാന്‍ഡില്‍ താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍.
എന്നാല്‍ പ്ലെയര്‍ എന്ന നിലയില്‍ ശ്രേയസ് അയ്യര്‍ ഇവിടെ സെഞ്ച്വറിയടിച്ചിട്ടുണ്ട്. 2020ല്‍ വിരാട് കോഹ്‌ലിക്ക് കീഴില്‍ പര്യടനത്തിനെത്തിയപ്പോഴാണ് ശ്രേയസിന്റെ സെഞ്ച്വറി നേട്ടം പിറവിയെടുത്തത്.
ശ്രേയസ് അയ്യര്‍. Photo: BCCI/x.com
ഹാമില്‍ട്ടണില്‍ നടന്ന മത്സരത്തില്‍ 107 പന്ത് നേരിട്ട് 103 റണ്‍സാണ് താരം സ്വന്തമാക്കിയത്. ശ്രേയസിന്റെ കരുത്തില്‍ ഇന്ത്യ 347 റണ്‍സ് നേടിയെങ്കിലും റോസ് ടെയ്‌ലറിന്റെ സെഞ്ച്വറിയുടെ ബലത്തില്‍ ന്യൂസിലാന്‍ഡ് വിജയം സ്വന്തമാക്കുകയായിരുന്നു.
ഇതിന് പുറമെ മൂന്ന് അര്‍ധ സെഞ്ച്വറിയും ശ്രേയസ് ന്യൂസിലാന്‍ഡില്‍ സ്വന്തമാക്കിയിട്ടുണ്ട്.
ഇന്ത്യന്‍ ക്യാപ്റ്റന്‍മാര്‍ക്ക് സെഞ്ച്വറിയടിച്ച് കീഴടക്കാന്‍ സാധിക്കാത്ത ന്യൂസിലാന്‍ഡില്‍ ഇത്തവണ ഇരുവരും ചരിത്രമെഴുതുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
സ്‌ക്വാഡ് – ആദ്യ മൂന്ന് മത്സരങ്ങള്‍
ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോഹ്‌ലി ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, അക്സര്‍ പട്ടേല്‍, നമന്‍ ധിര്‍, അന്‍ഷുല്‍ കാംബോജ്, ഗുര്‍നൂര്‍ ബ്രാര്‍, അര്‍ഷ്ദീപ് സിങ്, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഋതുരാജ് ഗെയ്ക്വാദ്, പ്രസിദ്ധ് കൃഷ്ണ*, കുല്‍ദീപ് യാദവ്
സ്‌ക്വാഡ് – നാല്, അഞ്ച് മത്സരങ്ങള്‍
ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോഹ്‌ലി തിലക് വര്‍മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, അക്സര്‍ പട്ടേല്‍, നമന്‍ ധിര്‍, ആഖിബ് നബി, ഗുര്‍നൂര്‍ ബ്രാര്‍, ഋതുരാജ് ഗെയ്ക്വാദ്, അര്‍ഷ്ദീപ് സിങ്, കുമാര്‍ കുശാഗ്ര (വിക്കറ്റ് കീപ്പര്‍), മുഹമ്മദ് സിറാജ്, യാഷ് താക്കൂര്‍, കുല്‍ദീപ് യാദവ്
*ഫിറ്റ്‌നസ് ക്ലിയറന്‍സിന് വിധേയം.
ഏകദിന പരമ്പര
ആദ്യ മത്സരം – നവംബര്‍ നാല് – ഓക്ലാന്‍ഡ്
രണ്ടാം മത്സരം – നവംബര്‍ ഏഴ് – വെല്ലിങ്ടണ്‍
മൂന്നാം മത്സരം – നവംബര്‍ പത്ത് – ഹാമില്‍ടണ്‍
നാലാം മത്സരം – നവംബര്‍ 13 – മൗണ്ട് മംഗനൂയി
അവസാന മത്സരം – നവംബര്‍ 15 – മൗണ്ട് മംഗനൂയി
Content Highlight: No Indian captain has managed to score an ODI century in New Zealand so far.