| Tuesday, 20th March 2018, 2:33 pm

എസ്.സി- എസ്.ടി ആക്ട് പ്രകാരമുള്ള കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുന്നതില്‍ മാര്‍ഗനിര്‍ദ്ദേശവുമായി സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദല്‍ഹി: പട്ടികജാതി-പട്ടികവര്‍ഗ പീഡനനിരോധന നിയമമനുസരിച്ചുള്ള അടിയന്തിര അറസ്റ്റില്‍ നിന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഒഴിവാക്കണമെന്ന് സുപ്രീം കോടതി. ഈ നിയമം ദുരുപയോഗം ചെയ്യുന്നതിനെ മുന്‍നിര്‍ത്തിയാണ് കോടതിയുടെ നിര്‍ദേശം.

എസ്.സി-എസ്.ടി ആക്ട് പ്രകാരം ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ അറസ്റ്റുചെയ്യുന്നതിനു മുമ്പ്, ഡെപ്യൂട്ടി സൂപ്രണ്ട് റാങ്കിനു താഴെയല്ലാത്ത ഒരു ഉദ്യോഗസ്ഥന്റെ പ്രാഥമിക അന്വേഷണം അനിവാര്യമാണെന്ന് കോടതി പറഞ്ഞു. കര്‍ശനമായ വ്യവസ്ഥകളുള്ള ഈ നിയമം നേരിടുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നതിന് ഒരു തടസവുമില്ലെന്നും ജസ്റ്റിസ് ആദര്‍ശ് ഗോയല്‍, യു. യു. ലളിത് എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.


Also Read: ‘എന്റെ മകളെ കൊന്നവരും നിങ്ങളും തമ്മില്‍ ഒരു വ്യത്യാസവുമില്ല’; കര്‍ണാടക മുന്‍ ഡി.ജി.പി എച്ച്. ടി സാന്‍ഗ്ലിയാനക്ക് തുറന്ന കത്തുമായി നിര്‍ഭയയുടെ അമ്മ


ബന്ധപ്പെട്ട അധികാരികളുടെ അനുമതിയോടെ മാത്രമെ പട്ടികജാതി-പട്ടികവര്‍ഗ പീഡനനിരോധന നിയമമനുസരിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാവൂ എന്നും കോടതി നിര്‍ദേശിച്ചു. ബോംബെ ഹൈക്കോടതിയുടെ ഉത്തരവിനെതിരെ ഡോ. സുഭാഷ് കാശിനാഥ് മഹാജന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ തീരുമാനം.

Latest Stories

We use cookies to give you the best possible experience. Learn more