ന്യൂദല്‍ഹി: കശ്മീരില്‍ ഒരു കുട്ടി പോലും അന്യായമായി തടവിലാക്കപ്പെട്ടില്ലെന്ന് സംസ്ഥാന ഭരണകൂടം സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എന്നാല്‍ ഒന്‍പത് വയസ്സും 11 വയസ്സും പ്രായമുള്ള കുട്ടികള്‍ അടക്കം 144 പ്രായപൂര്‍ത്തിയാവാത്ത പൗരന്‍മാര്‍ സംസ്ഥാനത്ത് തടവില്‍ ഉണ്ടെന്ന് സുപ്രീംകോടതി നിയോഗിച്ച സമിതി കോടതിയെ അറിയിച്ചു.
പൊലീസിനും സൈന്യത്തിനും നേരെ കല്ലെറിയുക, കലാപ ശ്രമം നടത്തുക, പൊതുമുതല്‍ നശിപ്പിക്കുക തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് പ്രായപൂര്‍ത്തിയാവാത്ത 144 പേരെ തടങ്കലിലാക്കിയതെന്നാണ് പൊലീസ് പറയുന്നത്. ഇവരെ നിലവില്‍ സര്‍ക്കാരിന്റെ നിരീക്ഷണ കേന്ദ്രങ്ങളില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
കശ്മീരില്‍ പൗരന്‍മാരെ തടങ്കലില്‍ വെച്ചതായി ലഭിച്ച ഹരജിയുടെ അടിസ്ഥാനത്തില്‍ അന്വേഷണത്തിനായി സുപ്രീംകോടതി നിയോഗിച്ച സമിതിയാണ് റിപ്പോര്‍ട്ട് നല്‍കിയത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
സംസ്ഥാനത്ത് കുട്ടികള്‍ക്ക് നേരെ കടുത്ത ബാലാവകാശ ലംഘനങ്ങള്‍ നടക്കുന്നുണ്ടെന്നും കോടതി അടിയന്തരമായി ഇടപെടണമെന്നും ആരോപിച്ച് ബാലാവകാശ പ്രവര്‍ത്തകയായ ഏനാക്ഷി ഗാംഗുലിയാണ് സുപ്രീം കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്.
ഇതിനെ തുടര്‍ന്ന് സുപ്രീം കോടതി ജസ്റ്റിസ് അലി മുഹമ്മദ് മാഗ്രെ തലവനായുള്ള നാലംഗ സമിതിയെ അന്വേഷണത്തിനായി നിയമിച്ചു. ജസ്റ്റിസ് രമണ, ആര്‍ സുഭാഷ് റെഡ്ഡി, എന്‍ വി ഗവായ്, എന്നിവരടങ്ങിയ ബെഞ്ചാണ് സമിതിയെ നിയോഗിച്ചത്.