ന്യൂദല്‍ഹി: ഹാത്രാസില്‍ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട് പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ ഉത്തര്‍പ്രദേശ് സ്വീകരിക്കുന്ന നിലപാട് വിചിത്രമാണെന്ന് കോണ്‍ഗ്രസ്.
ഹാത്രാസില്‍ റിപ്പോര്‍ട്ടിങ്ങിനെത്തിയ മലയാളി മാധ്യമപ്രവര്‍ത്തകനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തിയ യു.പി പൊലീസിന്റെ നടപടിയേയും കോണ്‍ഗ്രസ് വിമര്‍ശിച്ചു.
ബലാത്സംഗ കേസിലെ പ്രധാനപ്രതികള്‍ക്കെതിരെയുള്ള കേസുകളെക്കാളും കൂടുതല്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് യു.പി പൊലീസ് എടുത്തിട്ടുണ്ട്. 21 ഓളം പേര്‍ക്കെതിരെയാണ് ഇത്തരത്തില്‍ കേസ് എടുത്തിട്ടുള്ളതെന്നും കോണ്‍ഗ്രസ് പറഞ്ഞു.
ബലാത്സംഗമോ കൊലപാതകമോ നടന്ന ശേഷം പന്ത്രണ്ടോ പതിമൂന്നോ വിചിത്രവാദങ്ങള്‍ അവതരിപ്പിക്കുകയും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തുകയും ചെയ്യുന്ന സര്‍ക്കാരിനെ സ്വാതന്ത്ര്യം ലഭിച്ച് 73 വര്‍ഷക്കാലത്തിനിടയില്‍ തനിക്ക് അറിയില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സ്വിംഗ്‌വി പറഞ്ഞു.
” നിങ്ങളൊഴികെ ലോകത്തിലെ എല്ലാവരേയും കുറ്റപ്പെടുത്തുന്നത് നിര്‍ത്തുക. ഓരോ തവണയും നിങ്ങള്‍ മറ്റുള്ളവര്‍ക്ക് നേരെ വിരല്‍ ചൂണ്ടുമ്പോള്‍, ബാക്കി മൂന്ന് വിരലുകള്‍ നിങ്ങള്‍ക്കു നേരെയാണ്. അവ നിങ്ങള്‍ക്ക് അവഗണിക്കാന്‍ കഴിയില്ല,” അദ്ദേഹം പറഞ്ഞു.
യഥാര്‍ത്ഥ കുറ്റവാളികളെ ശിക്ഷിക്കുന്നതിന് പകരം തനിക്ക് ചുറ്റിലും ഉള്ളവരെ മൊത്തം അറസ്റ്റ് ചെയ്യുന്ന രീതി അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ഉത്തര്‍പ്രദേശിലെ ഹാത്രാസില്‍ റിപ്പോര്‍ട്ടിങ്ങിനെത്തിയ മലയാളി മാധ്യമപ്രവര്‍ത്തകനും കെ.യു.ഡബ്ല്യു.ജെ ദല്‍ഹി യൂണിറ്റ് സെക്രട്ടറിയുമായ സിദ്ദീഖ് കാപ്പനെതിരെ യു.പി പൊലീസ് രാജ്യദ്രോഹകുറ്റം ചുമത്തിയിരുന്നു. മതവിദ്വേഷം വളര്‍ത്തിയെന്നാരോപിച്ചാണ് കേസ് എടുത്തിരിക്കുന്നത്.
ഹാത്രാസ് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനുള്ള യാത്രക്കിടെയാണ് സിദ്ദീഖിനെ യുപി പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്യുന്നത്. മാധ്യമപ്രവര്‍ത്തകനാണെന്നു പറഞ്ഞിട്ടും സിദ്ദീഖിനെ അറസ്റ്റു ചെയ്യുകയും ലാപ്‌ടോപ്പ് അടക്കമുള്ളവ പിടിച്ചെടുക്കുകയുമായിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: No govt ever invoked sedition after rape’: Congress to Yogi Adityanath