| Wednesday, 28th January 2026, 7:21 am

സനാതന ധര്‍മ്മ അനുയായികളെ നിരാശരാക്കുന്ന ഒരു സര്‍ക്കാരും അധികാരത്തില്‍ തിരിച്ചുവരില്ല: അമിത് ഷാ

നിഷാന. വി.വി

ഗാന്ധിനഗര്‍: സനാതന ധര്‍മ്മ അനുയായികളെ നിരാശരാക്കുന്ന ഒരു സര്‍ക്കാരും ഒരിക്കലും അധികാരത്തില്‍ തിരിച്ചുവരില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അമിത് ഷാ.

സ്വാമിനാരായണന്‍ എഴുതിയ പെരുമാറ്റ ചട്ട ശിക്ഷാപ്രതിയുടെ കലുപൂരില്‍ നടന്ന 200ാം വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വാതന്ത്ര്യാനന്തരം സനാതന ധര്‍മ്മ അനുയായികള്‍ സനാതന ധര്‍മ്മത്തിന് പ്രധാന്യം നല്‍കുകയും അതനുസരിച്ച് രാജ്യം ഭരിക്കുകയും ചെയ്യുന്ന സര്‍ക്കാരിനായി കാത്തിരിക്കുകയായിരുന്നുവെന്നും, കഴിഞ്ഞ 11 വര്‍ഷമായി ഈ രാജ്യം ഗുജ്‌റാത്തിന്റെ മകനും പ്രധാനമന്ത്രിയുമായ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ് ഭരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഏകദേശം 550 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നശിപ്പിക്കപ്പെട്ട ഒരു ശ്രീരാമ ക്ഷേത്രം മോദിയുടെ നേതൃത്വത്തില്‍ നിര്‍മ്മിക്കപ്പെട്ടുവെന്നും ജനങ്ങളുടെ ദീര്‍ഘകാലത്തെ ആഗ്രഹം നിറവേറ്റുപ്പെട്ടുവെന്നും അമിത് ഷാ പറഞ്ഞു.

ആര്‍ക്കിള്‍ 370 റദ്ദാക്കല്‍, മുത്തലാഖ് സമ്പ്രദായം അവസാനിപ്പിക്കല്‍, എല്ലാ മതങ്ങള്‍ക്കും ഏകീകൃത സിവില്‍കോഡ് ആരംഭിച്ചതും പ്രധാനമന്ത്രിയുടെ നേതൃത്വത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യോഗ, ആയുര്‍വേദം, ഗോസംരക്ഷണം, ബദരീനാഥ്, കേദാര്‍നാഥ്, കാശി വിശ്വനാഥ്, സോമനാഥ് തുടങ്ങിയ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളുടെ പുനരുദ്ധാരണം എന്നിവ ഈ 11 വര്‍ഷത്തിനുള്ളില്‍ മോദി ഏറ്റെടുത്തുവെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

‘സന്യാസിമാരുടെ അനുഗ്രഹത്താല്‍ സനാതന ധര്‍മ്മ അനുയായികളെ നിരാശരാക്കുന്ന ഒരു സര്‍ക്കാരും ഇനി ഒരിക്കലും അധികാരത്തില്‍ തിരിച്ച് വരില്ലെന്ന് എനിക്കുറപ്പുണ്ട്,’ ഷാ പറഞ്ഞു.

ഗുജ്‌റാത്തിനും ഇന്ത്യന്‍ സമൂഹത്തിനും
ഭഗവാന്‍ സ്വാമിനാരയണ്‍ നിരവധി സംഭാവന നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം ബ്രിട്ടിഷ് കാലഘട്ടത്തിലെ വഴികാട്ടിയായിരുന്നുവെന്നും അദ്ദേഹം പ്രശംസിച്ചു.

സ്വാമിനാരായണന്‍ എഴുതിയ ശിക്ഷാപ്രതിയുടെ പ്രധാന്യം എടുത്ത് കാണിച്ച് കൊണ്ട് പ്രധാന ഹിന്ദു ഗ്രസ്ഥങ്ങളുടെ സാരാംശം അതുള്‍ക്കൊള്ളുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.

ജീവിതത്തിനുള്ള ധാര്‍മിക ഭരണഘടന പോലെയാണിതെന്നും അച്ചടക്കം, കടമബോധം, അനുകമ്പ, അഹിംസ, എന്നിവയില്‍ പ്രയോഗിക നിര്‍ദേശം നല്‍കുന്നുവെന്നും ഷാ പറഞ്ഞു.

Content Highlight: No government that disappoints followers of Sanatana Dharma will return to power: Amit Shah

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more