| Tuesday, 18th August 2026, 12:10 pm

അമിത ബലപ്രയോഗം നടത്തിയിട്ടില്ല; സി.ജെ.പി സമരം നിയമവിരുദ്ധം: സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് ദല്‍ഹി പൊലീസ്

നിഷാന. വി.വി

ന്യൂദല്‍ഹി: സി.ജെ.പിയുടെ നേതൃത്വത്തില്‍ നടന്ന വിദ്യാര്‍ത്ഥി പ്രതിഷേധത്തിനിടെ അമിതമായ ബലപ്രയോഗം നടത്തിയിട്ടില്ലെന്ന് ദല്‍ഹി പൊലീസ്. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ദല്‍ഹി പൊലീസിന്റെ വാദം.

മുപ്പതിനായിരത്തോളം വരുന്ന ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ 5000 ത്തോളം പൊലീസുകാരെ മാത്രമാണ് വിന്യസിച്ചിരുന്നതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്താന്‍ പ്രതിഷേധക്കാര്‍ക്ക് അനുവാദമുണ്ടായിരുന്നില്ലെന്നും അവര്‍ ബാരിക്കേഡുകള്‍ തകര്‍ത്ത് മുന്നോട്ട് പോവാന്‍ ശ്രമിച്ചതോടെയാണ് സമരം അക്രമാസക്തമായതെന്നും പൊലീസ് പറയുന്നു.

ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ സച്ചിന്‍ ശര്‍മയാണ് ഇത്തരത്തില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥി പ്രതിഷേധക്കാര്‍ക്കെതിരായ പൊലീസ് അതിക്രമണങ്ങളെക്കുറിച്ച് കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികള്‍ക്ക് മറുപടിയായാണ് പൊലീസിന്റെ സത്യവാങ് മൂല്യം.

സി.ജെ.പി നേതൃത്വത്തിലുള്ള വിദ്യാര്‍ത്ഥികളുടെ സമരം നിയമവിരുദ്ധമായിരുന്നുവെന്നും പൊലീസ് പറയുന്നു. പൊലീസ് അതിക്രമവുമായി ബന്ധപ്പെട്ട് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന ഫോട്ടോകള്‍, വീഡിയോ ക്ലിപ്പുകള്‍, എന്നിവ ഫേക്ക് മാധ്യമങ്ങള്‍, സോഷ്യല്‍ മീഡിയ റിപ്പോര്‍ട്ടുകളുടെ ഭാഗമാണെന്നും ഇവ സ്വതന്ത്ര്യ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടില്ലെന്നും പൊലീസ് വാദിക്കുന്നു.

ആണികള്‍ ഘടിപ്പിച്ച ലാത്തികള്‍ ഉപയോഗിച്ച് വിദ്യാര്‍ത്ഥികളെ മര്‍ദിച്ചുവെന്ന ആരോപണത്തെയും പൊലീസ് നിരാകരിച്ചിട്ടുണ്ട്. ആണി ഘടിപ്പിച്ച വടി ഉണ്ടായിരുന്നത് പ്രതിഷേധക്കാരുടെ കൈയ്യിലാണെന്നും അത് ലാത്തിയല്ല മറിച്ച് പതാക ഘടിപ്പിച്ച വടിയായിരുന്നുവെന്നും പൊലീസ് വാദിച്ചു.

ലാത്തികള്‍ അനുവദിനയമായ ഒരു ഉപകരണമാണെന്നും പ്രതിഷേധക്കാര്‍ പ്രകോപനമില്ലാതെ പൊലീസിനെ ആക്രമിക്കാന്‍ തുടങ്ങിയപ്പോഴാണ് ലാത്തി ഉപയോഗിച്ചതെന്നും പൊലീസ് പറയുന്നു. പൊലീസ് യൂണിഫോം ധരിക്കാത്ത ആളുകള്‍ ലാത്തി പിടിച്ച് നില്‍ക്കുന്നതായിു പുറത്ത് വന്ന ഫോട്ടോയ്ക്കും പൊലീസ് ന്യായീകരണം നടത്തിയിട്ടുണ്ട്.

അടിയന്തര സാഹചര്യം കണക്കിലെടുത്ത് ക്രൈംബ്രാഞ്ച്, ലോക്കല്‍ പൊലീസ്, എന്നിവിടങ്ങളില്‍ നിന്നുമുള്ള സ്‌പോര്‍ട്ടര്‍മാരെ വിന്യസിച്ചതാണെന്നും ഇത്തരത്തില്‍ റിപ്പബ്ലിക്ക് ദിനത്തിലടക്കം ചെയ്യാറുണ്ടെന്നും പൊലീസ് പറഞ്ഞു.

Content Highlight: No excessive force was used; CJP protest was illegal: Delhi Police files affidavit in Supreme Court.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more