| Monday, 22nd December 2025, 3:04 pm

ഉത്തര്‍പ്രദേശില്‍ ക്രിസ്മസ് അവധിയില്ല ; പകരം വാജ്‌പേയ് ജന്മശതാബ്ദി ആഘോഷിക്കാന്‍ നിര്‍ദേശം

നിഷാന. വി.വി

ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ സ്‌കൂളുകള്‍ക്ക് ക്രിസ്മസ് അവധിയില്ല. ക്രിസ്മസിന് സ്‌കൂളുകള്‍ക്ക് പ്രവര്‍ത്തി ദിനമായിരിക്കുമെന്ന് അറിയിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍.

പകരം മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ജന്മശതാബ്ദിയോടനുബന്ധിച്ചുള്ള പരിപാടികള്‍ നടത്തണമെന്നും ഈ ദിവസം കുട്ടികളുടെ ഹാജര്‍ നിര്‍ബന്ധമാണെന്നും യു.പി സര്‍ക്കാര്‍ നിര്‍ദേശത്തില്‍ പറയുന്നു.

എന്നാല്‍ രാജ്യത്തെ മറ്റ് പല സംസ്ഥാനങ്ങളിലും ക്രിസ്മസ് ദിവസം അവധിയാണ്. കേരളം, പഞ്ചാബ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ ദീര്‍ഘകാല അവധിയാണുള്ളത്.
കേരളത്തില്‍ ഡിസംബര്‍ 24ന് അടക്കുന്ന സ്‌കൂളുകള്‍ ജനുവരി 5നാണ് തുറക്കുക. ഡിസംബര്‍ 25മുതല്‍ 5 വരെയാണ് രാജസ്ഥാനിലെ അവധി. പഞ്ചാബിലിത് ഡിസംബര്‍ 22മുതല്‍ ജനുവരി 10 വരെയാണ്.

ഹരിയാന, തെലങ്കാന, ആന്ധ്ര, സംസ്ഥാനങ്ങളില്‍ ക്രിസ്മസ് ദിവസം മാത്രമായിരിക്കും അവധിയുണ്ടായിരിക്കുക. എന്നാല്‍ മുന്‍ വര്‍ഷങ്ങളില്‍ യു.പിയില്‍ ക്രിസ്മസിന് അവധി നല്‍കിയിരുന്നു.

Content Highlight: No Christmas holiday in Uttar Pradesh; Vajpayee birth centenary to be celebrated instead

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more