മുംബൈ: താനും ഷാരൂഖും ഒരിക്കലും ഒന്നിച്ചു വരില്ലെന്ന് സല്മാന്ഖാന്. തനിക്കും ഷാരുഖിനും ഇടയില്‍ തെറ്റിധാരണയുണ്ടായിരുന്നു അതുകൊണ്ടുതന്നെ ഞങ്ങള്‍ ഇപ്പോള്‍ സംസാരിക്കാറില്ല.
ഇനിയൊരിക്കലും അതുണ്ടാവുമെന്നും തോന്നുന്നില്ല, ട്രെയ്ഡ് അനലിസ്റ്റ് കോമള്‍ നഹ്തയോട് സല്മാന് വ്യക്തമാക്കി.
2008 16ന് സല്‍മാന്റെ അന്നത്തെ കാമുകിയായിരുന്ന കത്രീന കൈഫിന്റെ പിറന്നാള്‍ പാര്‍ട്ടിയിലാണ് ഇരുവരും തമ്മില്‍ വാക്കേറ്റം നടന്നത്. അതോടുകൂടി സല്‍മാനുമായുള്ള സൗഹൃദം 44 കാരനായ സല്മാന് അവസാനിപ്പിക്കുകയായിരുന്നു. അതിനുശേഷം ഇരുവരുടെയും സുഹൃത്ത ആമിര്‍ ഖാനായിമാറി
ഷാരൂഖുമായി ഇനിയെന്ന് എന്ന ചോദ്യത്തിന് പൊട്ടിത്തെറിച്ചുകൊണ്ടാണ് സല്മാന് പ്രതികരിച്ചത്. “”ഷാരൂഖ് ഖാന് തന്റെ കാമുകിയല്ല, പഴയ കാമുകിയ തന്നെ ഓര്‍ക്കാറില്ല പിന്നെയല്ല ഷാറുഖ്”” സല്മാന് പറഞ്ഞു.