ന്യൂദല്‍ഹി: കമല്‍ഹാസന്റെ വിവാദ ചിത്രം വിശ്വരൂപം മുസ്‌ലീംകളെ അപമാനിക്കുന്നതല്ലെന്ന് ദല്‍ഹിയില്‍ ചിത്രം കണ്ടിറങ്ങിയവര്‍. ചിത്രത്തില്‍ മുസ്‌ലിംകളേയും സമുദായത്തേയും അപമാനിക്കുന്ന തരത്തില്‍ യാതൊന്നുമില്ലെന്നും ചിത്രം നിരോധിക്കേണ്ട കാര്യമില്ലെന്നും പ്രേക്ഷകര്‍ പറഞ്ഞു.[]
അതേസമയം, സബര്‍ബന്‍ മുംബൈയില്‍ പ്രദേശവാസികളുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ചിത്രം പ്രദര്‍ശിപ്പിക്കുന്നത് ഒരു തിയേറ്റര്‍ നിര്‍ത്തിവെച്ചു.
ചിത്രം മുസ്‌ലീംകളെ അപമാനിക്കുന്നതെന്നാരോപിച്ച് ചില സംഘടനകള്‍ രംഗത്തെത്തിയതോടെയാണ് ചിത്രം വിവാദത്തിലായത്. ചിത്രത്തിന്റെ പ്രദര്‍ശനം തമിഴ്‌നാട്ടില്‍ നിരോധിച്ചിരിക്കുകയാണ്.
ഇന്നാണ് വടക്കേ ഇന്ത്യയില്‍ പ്രദര്‍ശിപ്പിച്ചത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ജനങ്ങളില്‍ നിന്നും ലഭിക്കുന്നത്. ചിത്രം പ്രദര്‍ശിപ്പിക്കുന്ന മിക്കവാറും തിയേറ്ററുകളില്‍ അടുത്ത ഏതാനും ദിവസങ്ങളിലേക്കുള്ള റിസര്‍വേഷന്‍ പൂര്‍ത്തിയാക്കിയതായും അറിയിച്ചു.