| Sunday, 10th June 2018, 11:07 am

'നിങ്ങളുടെ കീഴിലല്ല, നിങ്ങള്‍ക്കൊപ്പമാണ് ഞാന്‍'; ഹൃദ്യമായ ട്രൈലറുമായി ജയസൂര്യയുടെ മേരിക്കുട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കോഴിക്കോട്: ജയസൂര്യ ട്രാന്‍സ്‌ജെന്ററായെത്തുന്ന “ഞാന്‍ മേരിക്കുട്ടി”യുടെ ഹൃദ്യമായ രണ്ടാം ട്രൈലര്‍ പുറത്തിറങ്ങി. ഒരു പ്രചോദന ചിത്രമായിരിക്കുമെന്ന സൂചനയാണ് ട്രൈലര്‍ തരുന്നത്. ട്രാന്‍സ്‌ജെന്റര്‍ കഥാപാത്രമാണെങ്കിലും വലിയ സംഘര്‍ഷങ്ങളുടെ സൂചനയൊന്നും ട്രൈലറിലില്ല. എന്നാല്‍ ചിത്രം ഒരു മികച്ച ഇന്‍സ്പിരേഷനല്‍ എന്റര്‍ടൈനര്‍ ആയിരിക്കുമെന്ന് വ്യക്തമാക്കുന്ന തരത്തിലാണ് പുതിയ ട്രൈലര്‍.

പുണ്യാളന്‍ അഗര്‍ബത്തീസ്, സു.സു സുധീ വാത്മീകം, പ്രേതം, പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയ്ക്ക് ശേഷം രഞ്ജിത്ത് ശങ്കറും ജയസൂര്യയും ഒന്നിക്കുന്ന ചിത്രമാണ് ഞാന്‍ മേരിക്കുട്ടി.
ഇരുവരുടെയും വിതരണക്കമ്പനിയായ പുണ്യാളന്‍ സിനിമാസാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. ഡ്രീംസ് ആന്‍ഡ് ബിയോണ്ടിന്റെ ബാനറില്‍ ജയസൂര്യയും രഞ്ജിത്തും ചേര്‍ന്നാണ് നിര്‍മ്മാണം.

ജൂവല്‍ മേരിയാണ് നായിക. ഇന്നസെന്റ്, അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് അറ്റു അഭിനേതാക്കള്‍. ചിത്രം മെയ് 15ന് റിലീസ് ചെയ്യും.

Latest Stories

We use cookies to give you the best possible experience. Learn more