| Monday, 19th October 2026, 10:50 pm

അന്നാണ് ആദ്യമായി ഇങ്ങനെയൊരു കഥയുടെ കാര്യം മമിത പറയുന്നത്, മമിതയ്ക്ക് അന്നും ഇന്നും ഒരു മാറ്റവുമില്ല: നിവിന്‍ പോളി

അശ്വിന്‍ രാജേന്ദ്രന്‍

മലയാളത്തിലെ സകല സിനിമാ പേജുകളിലും ഗ്രൂപ്പുകളിലും ചര്‍ച്ചയായ ചിത്രമാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിയേറ്ററിലെത്തി കണ്ട മലയാള ചിത്രം എന്ന റെക്കോഡ് സ്വന്തമാക്കിയ സിനിമയായിരുന്നു ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ബെത്‌ലഹേം. പ്രേമലു എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഗിരീഷ് എ.ഡിയും പ്രൊഡക്ഷന്‍ ഹൗസായ ഭാവന സ്റ്റുഡിയോസും ഒന്നിച്ച ബെത്‌ലഹേം ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ സ്വന്തമാക്കുന്ന മലയാള ചിത്രമെന്ന റെക്കോര്‍ഡും സ്വന്തമാക്കിയിരുന്നു.

ബെത്‌ലഹേം കുടുംബ യൂണിറ്റ്. Photo: X.com

ഓണം വെക്കേഷന്‍ ലക്ഷ്യമിട്ട് ഓഗസ്റ്റ് 21ന് തിയേറ്ററുകളിലെത്തിയ ചിത്രം 325 കോടിയിലധികമാണ് ബോക്‌സ് ഓഫീസില്‍ നിന്നും സ്വന്തമാക്കിയത്. ഇന്‍ഡസ്ട്രി ഹിറ്റടിച്ച ചിത്രം കേരള ബോക്സ് ഓഫീസില്‍ നിന്നും 150 കോടി കടക്കുന്ന ആദ്യ മലയാള ചിത്രമെന്ന നേട്ടവും സ്വന്തമാക്കിയിരുന്നു. രണ്ടും മൂന്നും തവണ തിയേറ്ററുകളിലെത്തി ചിത്രം കണ്ടവരും ഒട്ടനവധിയാണ്. ബോക്സ് ഓഫീസിലെ വിജയകുതിപ്പിന് പിന്നാലെ ജിയോ ഹോട്സ്റ്റാറിലൂടെ ചിത്രം ഒ.ടി.ടി സ്ട്രീമിങ് ആരംഭിച്ചിരുന്നു.

കഴിഞ്ഞ ദിവസം ബെത്‌ലഹേമിന്റെ സക്‌സസ് മീറ്റ് സംഘടിപ്പിച്ചിരുന്നു. നിവിന്‍ പോളിയും മമിത ബൈജുവും അടക്കമുള്ള ചിത്രത്തിലെ പ്രധാന അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തിരുന്നു. പരിപാടിയിലെ പല വീഡിയോ ക്ലിപ്പുകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ മമിതയെ കുറിച്ചും ബെത്‌ലഹേം കുടുംബ യൂണിറ്റിനെ കുറിച്ചും നിവിന്‍ പോളി പറഞ്ഞ വാക്കുകളാണ് പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

Photo: X.com

‘ബോസ് ആന്‍ഡ് കോ എന്ന ചിത്രത്തിന്റെ ഷൂട്ടിനിടയിലായിരുന്നു ഇങ്ങനെയൊരു കഥയുണ്ടെന്ന് മമിത ആദ്യമായി പറഞ്ഞത്. ഗിരീഷ് എഴുതിക്കൊണ്ടിരിക്കുകയാണെന്നായിരുന്നു മമിത അന്ന് പറഞ്ഞത്. പിന്നീട് ഗിരീഷിനെ മീറ്റ് ചെയ്ത് ഞാനും ഈ യാത്രയിലേക്ക് കയറുകയുമായിരുന്നു. നാലുകൊല്ലം മുമ്പ് മമിത എങ്ങനെയാണോ ഇരിക്കുന്നത് അങ്ങനെ തന്നെയാണ് ഇപ്പോഴുമുള്ളത്. ബാക്ക് ടു ബാക്ക് ഹിറ്റുകള്‍ കൊടുത്തിട്ടും ഇതു പോലെ ഗ്രൗണ്ടടായി ഇരിക്കുക എന്ന് പറയുന്നത് വലിയ കാര്യമാണ്,’ നിവിന്‍ പറഞ്ഞു.

Content Highlight: Nivin Pauly talks about Mamitha Baiju and Bethlehem Kudumba Unit

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more