| Saturday, 29th August 2026, 8:57 pm

ആ കഥാപാത്രം ചെയ്യാൻ മടിയായിരുന്നു, ഇയാൾ ഇതെന്താണ് കാണിക്കുന്നത് എന്ന് ആളുകൾ ചോദിക്കുമോ എന്ന് പേടിച്ചു: നിവിൻ പോളി

നന്ദന. ടി

വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ 2024 ൽ പുറത്തിറങ്ങിയ വർഷങ്ങൾക്ക് ശേഷത്തിൽ നിവിൻ പോളി ഗസ്റ്റ് റോളിൽ എത്തിയ നിതിൻ മോളി മുളന്തുരുത്തി എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. നിവിന്റെ തന്നെ താരപദവിയെയും കരിയറിലെ ചില ഘട്ടങ്ങളെയും രസകരമായി സ്പൂഫ് ചെയ്യുന്ന തരത്തിലായിരുന്നു ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്.

ഇപ്പോഴിതാ, ആ കഥാപാത്രം ചെയ്യുമ്പോഴുണ്ടായിരുന്ന ആശങ്കകളെക്കുറിച്ചും സംവിധായകൻ വിനീത് ശ്രീനിവാസനെ വിശ്വസിച്ച് ആ വേഷം ഏറ്റെടുത്തതിനെക്കുറിച്ചും ക്യൂ സ്റ്റുഡിയോയിൽ സംസാരിക്കുകയാണ് നിവിൻ പോളി.

നിവിൻ പോളി. Photo. Screen grab/ Youtube

വർഷങ്ങൾക്ക് ശേഷം എന്ന ചിത്രത്തിലെ നിതിൻ മോളി എന്ന കഥാപാത്രം ചെയ്യുമ്പോൾ ഉണ്ടായിരുന്ന ആശങ്കയെക്കുറിച്ചും പിന്നീട് ലഭിച്ച പ്രേക്ഷക പ്രതികരണങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് നിവിൻ പോളി. കഥാപാത്രം ഓവറായി തോന്നുമോ എന്ന ഭയമുണ്ടായിരുന്നെന്നും, അവസാനം സംവിധായകൻ വിനീത് ശ്രീനിവാസനെ വിശ്വസിച്ചാണ് വേഷം ചെയ്തതെന്നും നിവിൻ പറയുന്നു.

വർഷങ്ങൾക്ക് ശേഷം സിനിമയിലെ ആ കഥാപാത്രം ചെയ്തു കഴിഞ്ഞപ്പോൾ തിയേറ്ററിൽ നിന്നുള്ള റെസ്‌പോൺസ് എന്താകും എന്നോർത്ത് ഭയങ്കര ടെൻഷനായിരുന്നു. ഇയാൾ ഇതെന്താണ് കാണിക്കുന്നത്, ഭയങ്കര ഓവറാണല്ലോ എന്ന് ആളുകൾക്ക് തോന്നുമോ എന്നതായിരുന്നു എന്റെ പേടി.

ഒന്നാമത് ആ കഥാപാത്രം ചെയ്യാൻ മടിയായിരുന്നത് കൊണ്ട് അത് ചെയ്യാതിരിക്കാൻ ഒക്കെ നോക്കിയതാണ്. അവസാനം വിനീത് ശ്രീനിവാസനെ വിശ്വസിച്ച് ചെയ്തു. റിലീസ് ചെയ്യുന്ന സമയത്തും വലിയ ടെൻഷനുണ്ടായിരുന്നു. പക്ഷേ ആളുകൾ അത് ഭയങ്കരമായി എൻജോയ് ചെയ്യുകയും പോസിറ്റീവ് ആയി എടുക്കുകയും ചെയ്തു.

അതുകൊണ്ട് ഇത്തരം കാര്യങ്ങളിൽ സംവിധായകരെ വിശ്വസിക്കുക. കാരണം ആ സിനിമയിലേക്ക് എന്നെ വിളിക്കുമ്പോൾ വിനീതിന് എന്റെ സ്ട്രെങ്തും വീക്‌നെസ്സും ഒക്കെ അറിയാം. അത്തരം സിറ്റുവേഷൻസ് വരുമ്പോൾ സംവിധായകരെ ട്രസ്റ്റ് ചെയ്ത് മുന്നോട്ട് പോവുക,’ നിവിൻ പറഞ്ഞു.

സിനിമ എന്ന പ്രോസസ്സിൽ സംവിധായകരുമായി വ്യക്തിപരമായും വൈകാരികമായും ഉള്ള ഒരു ബന്ധം നിലനിർത്തിപ്പോകാറുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് നിവിൻ നൽകിയ മറുപടി ഇങ്ങനെയായിരുന്നു.

വർഷങ്ങൾക്ക് ശേഷം. നിവിൻ പോളി. Photo. X.com

‘ഇമോഷണലി ഞാൻ അവരുമായി കണക്ടഡ് ആണെന്ന് തന്നെ പറയാം. കാരണം കാര്യങ്ങളെ വളരെ പേഴ്‌സണലായി എടുക്കുന്ന ഒരാളാണ് ഞാൻ. അങ്ങനെ കാര്യങ്ങൾ എടുത്തപ്പോൾ അതിന്റേതായ വിഷമങ്ങളും പല രീതിയിൽ കിട്ടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അതിന്റെ ഇടയിൽ ഒരു ചെറിയ വര വരയ്ക്കണം, അല്ലെങ്കിൽ പ്രശ്നമാണ്. പിന്നെ സിനിമയാണല്ലോ, ഓരോ കാര്യങ്ങളിൽ നിന്നും പഠിച്ചു വരുക,’ നിവിൻ പോളി പറഞ്ഞു.

Content Highlight: Nivin pauly talks about his character Nithin Molly from Varshangalakku Shesham movie

നന്ദന. ടി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more