ഇന്നത്തെ കാലത്ത് യുവാക്കൾക്ക് ജീവിതവിജയം പലപ്പോഴും വലിയൊരു സമ്മർദമായി മാറിയിട്ടുണ്ടെന്ന് നടൻ നിവിൻ പോളി. വലിയ ജോലി, ഉയർന്ന ശമ്പളം എന്നിവ മാത്രമല്ല ജീവിതവിജയത്തിന്റെ അളവുകോലെന്നും, സന്തോഷത്തിന്റെ ചെറിയ നിമിഷങ്ങൾക്കും ജീവിതത്തിൽ വലിയ സ്ഥാനമുണ്ടെന്നും നിവിൻ പറഞ്ഞു. ‘ബെത്‌ലഹേം കുടുംബ യൂണിറ്റി’ൽ താൻ അവതരിപ്പിക്കുന്ന ജസ്റ്റിൻ എന്ന കഥാപാത്രത്തെക്കുറിച്ച് മനോരമ വാരാന്ത പതിപ്പിൽ സംസാരിക്കുകയായിരുന്നു താരം.
ചുറ്റുമുള്ളവരെ സന്തോഷിപ്പിച്ച് എപ്പോഴും ഹാപ്പിയായി ഇരിക്കാൻ ആഗ്രഹിക്കുന്ന ആളാണ് ‘ബെത്‌ലഹേം കുടുംബ യൂണിറ്റി’ലെ ജസ്റ്റിനെന്ന് നിവിൻ പോളി. വലിയ സ്വപ്നങ്ങളൊന്നുമില്ലാത്ത, എന്തുകാര്യത്തിനും മുന്നിട്ടിറങ്ങുന്ന ചെറുപ്പക്കാരനാണ് ജസ്റ്റിൻ. തന്റെ സ്വഭാവവുമായി കുറെയൊക്കെ സാമ്യമുള്ള കഥാപാത്രം കൂടിയാണിതെന്നും നിവിൻ പറയുന്നു.
നിവിൻ പോളി.മമിത ബൈജു. Photo: Screengrab/ Youtube.com
‘നമ്മുടെ ചുറ്റുവട്ടത്ത് എല്ലാവർക്കും പരിചയമുള്ള, പരോപകാരിയായ, എന്തുകാര്യത്തിനും മുന്നിട്ടിറങ്ങുന്ന ചില ‘ഓൾ ഇൻ ഓൾ’ ചെറുപ്പക്കാരെ കണ്ടിട്ടില്ലേ. അതുപോലൊരു ചെറുപ്പക്കാരനാണ് ഈ സിനിമയിൽ ഞാൻ അവതരിപ്പിക്കുന്ന ജസ്റ്റിൻ. കുറെയൊക്കെ എന്റെ സ്വഭാവവുമായി ചേർന്നുനിൽക്കുന്ന ഒരു കഥാപാത്രം കൂടിയാണിത്,’ നിവിൻ പറഞ്ഞു.
ജസ്റ്റിന് വലിയ സ്വപ്നങ്ങളൊന്നുമില്ല. എപ്പോഴും സന്തോഷത്തോടെ ഇരിക്കുക, ചുറ്റുമുള്ളവരെയും സന്തോഷിപ്പിക്കുക എന്നതാണ് അയാളുടെ ജീവിതരീതി. ഇന്നത്തെ ചെറുപ്പക്കാർക്ക് ജീവിതവിജയം പലപ്പോഴും ഒരു സമ്മർദമായി മാറിയിട്ടുണ്ടെന്നും നിവിൻ പറയുന്നു.
‘ചെറുപ്പക്കാർക്ക് ഇപ്പോൾ പലപ്പോഴും ജീവിതവിജയം ഒരു പ്രഷറായി മാറിയിട്ടുണ്ട്. പക്ഷേ ജസ്റ്റിനെ അടുത്ത് പരിചയപ്പെട്ടാൽ നിങ്ങൾക്ക് മനസ്സിലാകും, ജീവിതവിജയം എന്നത് വലിയ ജോലിയും വലിയ ശമ്പളവും മാത്രമല്ലെന്ന്. സന്തോഷത്തിന്റെ കൊച്ചു കൊച്ചു നിമിഷങ്ങളിലൂടെയാണ് ജസ്റ്റിൻ നിങ്ങളെ കൊണ്ടുപോകുക,’ നിവിൻ പറഞ്ഞു.
ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ഓണം റിലീസായാണ് തിയേറ്ററുകളിലെത്തിയത്. ‘പ്രേമലു’വിന് ശേഷം ഗിരീഷ് എ.ഡി ഒരുക്കുന്ന ചിത്രത്തിൽ മമിത ബൈജുവാണ് നായിക. നിവിൻ പോളി–മമിത ബൈജു കോമ്പിനേഷനും ചിത്രത്തിലെ പ്രധാന ആകർഷണങ്ങളിലൊന്നാണ്.
മമിത ബൈജു. photo; Screengrab/ Youtube.com
സംഗീത പ്രതാപ്, സുരേഷ് കൃഷ്ണ, റോഷൻ ഷാനവാസ്, ശ്രിന്ദ, വിനയ് ഫോർട്ട്, മീനാക്ഷി തുടങ്ങിയവരും ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഓണം റിലീസായി തിയേറ്ററുകളിൽ എത്തിയ പടം മികച്ച പ്രതികരണങ്ങളോടെ മുന്നേറികൊണ്ടിരിക്കുകയാണ്.
Content Highlight: Nivin Pauly talks about his character Justin in Bethlehem Kudumba Unit