| Thursday, 15th October 2026, 5:40 pm

ലൈഫിലെടുത്ത വലിയ തീരുമാനം; അങ്ങനെ സംഭവിച്ചതാണ് സർവ്വം മായയും, ബെത്‌ലഹേമും: നിവിൻ പോളി

അനുപമ കെ. സീത

മലയാളികൾക്ക് എല്ലാ കാലത്തും പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ് നിവിൻ പോളി. ‘മലർവാടി ആർട്സ് ക്ലബ്ബി’ലൂടെ സിനിമയിലെത്തുകയും അന്ന് തൊട്ട് മലയാള സിനിമയിലെ സ്ഥിര സാന്നിധ്യമാവാനും നിവിന് കഴിഞ്ഞിട്ടുണ്ട്. മലർവാടി തൊട്ട് ബെത്‌ലഹേം വരെ വിജയത്തോടൊപ്പം തുടർച്ചയായ പരാജയങ്ങളും നടന് നേരിടേണ്ടി വന്നപ്പോഴും മലയാളികൾ കൈ വിടാത്ത നടനാണ് നിവിൻ.

നിവിന്റെ തമിഴിലെ അരങ്ങേറ്റ ചിത്രം റിച്ചിയാണെങ്കിലും അതിനു മുമ്പ് തന്നെ അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത നേരം തമിഴിലും മലയാളത്തിലും റിലീസ് ചെയ്തിരുന്നു. കൂടാതെ അൽഫോൺസ് പുത്രന്റെ തന്നെ മലയാളത്തിൽ ഇറങ്ങിയ പ്രേമത്തിന്റെ തമിഴ് റീമേക്കും തമിഴ്‌നാട്ടിൽ ചരിത്രവിജയം നേടിയിരുന്നു. റിച്ചിയാണ് തമിഴിൽ പൂർണമായും ഷൂട്ട് ചെയ്ത നിവിന്റെ ആദ്യ ചിത്രം. സിനിമ പരാജയപ്പെടുകയും പിന്നീട് വന്ന റാം സംവിധാനം ചെയ്ത യേഴ് കടൽ യേഴ് മലൈ  എന്ന സിനിമയും പരാജയപ്പെടുകയായിരുന്നു.

തന്റെ ജീവിതത്തിൽ സ്വന്തമായ് തീരുമാനം എടുക്കാൻ തുടങ്ങിയതായിരുന്നു ജീവിതത്തിലെടുത്ത വലിയ തീരുമാനമെന്നാണ് നിവിൻ പോളി പറയുന്നത്. സിനിമയുമായി ബന്ധപ്പെട്ട് സുധീർ ശ്രീനിവാസൻ എന്ന യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു താരം.

ബെത്‌ലഹേം കുടുംബ യൂണിറ്റ്.Photo.Screen Grab/IMDb

‘ആദ്യമൊക്കെ ഒരു സിനിമ ചെയ്യണമെങ്കിൽ കൂടെയുള്ളവരോട് ചർച്ച ചെയ്യുമായിരുന്നു. അവരായിരുന്നു പ്രൊഡ്യൂസേഴ്‌സിന്റെ അടുത്ത് പോയി സംസാരിക്കാറുള്ളതും നെഗോഷ്യേറ്റ് ചെയ്യാറുള്ളതൊക്കെ. എനിക്കറിയാത്തതെന്തോ അവിടെ സംഭവിക്കുന്നുണ്ടായിരുന്നു. അങ്ങനെ രണ്ട് മൂന്ന് വർഷങ്ങൾക്ക് മുൻപാണ് ഞാൻ സ്വന്തമായി തീരുമാനിച്ചത്, എന്റെ ജീവിതത്തെക്കുറിച്ചുള്ള തീരുമാനങ്ങൾ ഞാൻ എടുക്കും. അങ്ങനെ ഞാൻ എടുത്ത ആദ്യത്തെ തീരുമാനമായിരുന്നു സർവ്വം മായ.’ നിവിൻ പറഞ്ഞു.

സാധാരണയായി താൻ എല്ലാവരോടും സിനിമയെക്കുറിച്ച് ചർച്ച ചെയ്യുമെന്നും അത് പിന്നീട് നിർത്തിയെന്നും താരം പറഞ്ഞു. തനിക്ക് സ്ക്രിപ്റ്റും, കോൺസെപ്റ്റും ഇഷ്ടമാവുകയും പുതുമയുണ്ടെന്നും ഇതിപ്പോൾ ചെയ്താൽ നല്ലതായിരിക്കുമെന്ന് തോന്നുകയും ചെയ്‌താൽ ഓക്കേ പറയുമെന്നാണ് നിവിൻ പറയുന്നത്. ബെത്‌ലഹേമും അങ്ങനെ സംഭവിച്ചതാണെന്നും നടൻ കൂട്ടിച്ചേർത്തു.

ഫാന്റസിയും റൊമാൻസും കലർന്ന കഥയായിരുന്നു യേഴ് കടൽ യേഴ് മലയുടേത്. റോട്ടർഡാം അന്താരാഷ്ട്ര ചലച്ചിത്രമേള ഉൾപ്പെടെയുള്ള നിരവധി വേദികളിൽ പ്രദർശിപ്പിക്കുകയും വലിയ രീതിയിൽ പ്രശംസ പിടിച്ചു പറ്റുകയും ചെയ്തതിനു ശേഷമാണ് ചിത്രം തിയേറ്ററിലെത്തിയത്. എന്നാൽ തിയേറ്ററിൽ നിന്നും സമ്മിശ്ര പ്രതികരണമായിരുന്നു സിനിമക്ക് ലഭിച്ചത്.

Content Highlight: Nivin Pauly stated that a major decision in life was how ‘Sarvam Maaya’ and ‘Bethlehem’ had come to be.

അനുപമ കെ. സീത

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more