| Sunday, 4th January 2026, 5:59 pm

നിനക്ക് പ്രേക്ഷകര്‍ ഒരു സ്ഥാനം നല്‍കിയിട്ടുണ്ട് മറക്കരുതെന്ന് പറഞ്ഞ് അയാള്‍ ഉപദേശിക്കും; തിരിച്ചറിയാന്‍ സമയം എടുത്തു: നിവിന്‍ പോളി

ഐറിന്‍ മരിയ ആന്റണി

വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന സിനിമയില്‍ 20 മിനിറ്റ് അതിഥി വേഷം ചെയ്തപ്പോള്‍ തിയറ്ററില്‍ ഉണ്ടായ പ്രതികരണം തന്നെ അത്ഭുതപ്പെടുത്തിയിരുന്നുവെന്ന് നടന്‍ നിവിന്‍ പോളി. തുടര്‍ച്ചയായി ചില പരാജയങ്ങള്‍ വന്നിട്ടും, പ്രേക്ഷകര്‍ തന്റെ തിരിച്ചുവരവ് പ്രതീക്ഷിക്കുന്നതായി തോന്നിയെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

നിവിന്‍ പോളി Photo: WIKIPEDIA

‘അതുപോലെ, വിനീത് ശ്രീനിവാസന്‍ എന്നെ കാണുമ്പാഴൊക്കെ ഉപദേശിക്കുമായിരുന്നു. ‘നിവിന്‍, നിനക്ക് പ്രേക്ഷകര്‍ ഒരു സ്ഥാനം നല്‍കിയിട്ടുണ്ട് .അത് മറന്നു പോകരുത്’ എന്ന്. ഈ പടം ഇറങ്ങിക്കഴിഞ്ഞ് വി നീത് വീണ്ടും വിളിച്ചപ്പോഴാണ് ആ വാക്കുകളുടെ അര്‍ത്ഥമെന്തെന്ന് എനിക്ക് മനസിലായത്.

നന്നായി പെര്‍ഫോം ചെയ്യുക എന്നു പറയുന്നതു പോലെ തന്നെ പ്രധാനമാണ് നല്ല സിനിമകള്‍ തെരഞ്ഞെടുക്കുക എന്നതും. ജനപ്രിയമായ കുറച്ചു സിനിമകള്‍ തുടരെ വിജയിച്ചപ്പോള്‍ പലരില്‍ നിന്നും ചില ഉപദേശങ്ങള്‍ ഉണ്ടായി. ഗൗരവമുള്ള കഥാപാത്രങ്ങള്‍ കൂടി ചെയ്യേണ്ടേ എന്ന്,’ നിവിന്‍ പോളി പറയുന്നു.

നിവിന്‍ പോളി Photo: Screengrab/ youtube.com

അങ്ങനെ താന്‍ ചില പരീക്ഷണങ്ങളിലേക്കു പോയെന്നും വ്യത്യസ്തമായ കഥാപാത്രങ്ങളും കഥകളും ചെയ്യണമെന്ന തോന്നലില്‍ നിന്നാണ് അതുണ്ടായതെന്നും നിവിന്‍ പറഞ്ഞു. നിര്‍ഭാഗ്യവശാല്‍, ആ സമയത്ത് വിജയങ്ങള്‍ ഉണ്ടാകാതെ പോയെന്നും ഇനി അത്തരം കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ഉണ്ടാകുമെന്നും നിവിന്‍ കൂട്ടിച്ചേര്‍ത്തു.

സമീപകാലത്ത് നിവിന് ബോക്‌സ് ഓഫീസില്‍ തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല. സാറ്റര്‍ഡെ നൈറ്റ്, മഹാവീര്യര്‍ തുടങ്ങി കനകം കാമിനി കലഹം തുടങ്ങി നിരവധി ചിത്രങ്ങള്‍ തിയേറ്ററില്‍ പരാജയമായിരുന്നു. അതുകൊണ്ട് സര്‍വ്വം മായ നിവിന്‍ പോളിയുടെ തിരിച്ചുവരവായാണ് എല്ലാവരും കണക്കാക്കുന്നത്.

അഖില്‍ സത്യന്റെ സംവിധാനത്തില്‍ ക്രിസ്മസ് റിലീസായി തിയേറ്ററുകളിലെത്തിയ ചിത്രം ഇതിനോടകം ബോക്‌സ് ഓഫീസില്‍ 100 കോടി സ്വന്തമാക്കി. പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമക്ക് ശേഷം അഖില്‍ സവിധാനം ചെയ്ത ചിത്രത്തില്‍ റിയ ഷിബു, അജു വര്‍ഗീസ്, പ്രീതി മുകുന്ദന്‍, രഘുനാഥ് പലേരി തുടങ്ങിയവര്‍ പ്രധാനവേഷങ്ങളിലെത്തിയിരുന്നു.

Content Highlight:  Nivin Pauly says he felt the audience wanted his comeback

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more