| Tuesday, 20th October 2026, 9:23 am

വളരെ യാദൃശ്ചികമായി ലഭിച്ച സുഹൃത്ത്, അദ്ദേഹത്തോടൊപ്പമുള്ള ഷൂട്ട് എപ്പോഴും രസകരമാണ്: നിവിന്‍ പോളി

അമര്‍നാഥ് എം.

സമീപകാലത്ത് എല്ലാതരം പ്രേക്ഷകരെയും ഒരുപോലെ തൃപ്തിപ്പെടുത്തിയ ചുരുക്കം സിനിമകളിലൊന്നാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്. തിയേറ്ററുകളിലും ഒ.ടി.ടിയിലും വലിയ സ്വീകാര്യത നേടാന്‍ ചിത്രത്തിന് സാധിച്ചു. കഴിഞ്ഞദിവസം ചിത്രത്തിന്റെ സക്‌സസ് മീറ്റ് അണിയറപ്രവര്‍ത്തകര്‍ സംഘടിപ്പിച്ചിരുന്നു. ബെത്‌ലഹേമിലെ പ്രധാന താരങ്ങളും അണിയറപ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു.

ചടങ്ങില്‍ നിവിന്‍ പോളിയുടെ വാക്കുകളാണ് സിനിമാപേജുകളിലെ പ്രധാന ചര്‍ച്ച. മൊമന്റോ സ്വീകരിച്ച ശേഷം ബെത്‌ലഹേമിലേക്ക് എത്തിയതിനെക്കുറിച്ചും ചിത്രത്തിന്റെ ഷൂട്ടിങ് അനുഭവങ്ങളെക്കുറിച്ചും താരം സംസാരിച്ചു. ചിത്രത്തിന്റെ ബി.ടി.എസ് വീഡിയോ പ്രദര്‍ശിപ്പിച്ചപ്പോള്‍ ആ ഓര്‍മകളിലേക്ക് ഒരിക്കല്‍കൂടി പോകാന്‍ സാധിച്ചെന്നും വളനെ നല്ല ദിവസങ്ങളായിരുന്നു അതെന്നും നിവിന്‍ പറഞ്ഞു.

തന്റെ കൂടെ സ്‌ക്രീന്‍ ഷെയര്‍ ചെയ്ത ഓരോരുത്തരെക്കുറിച്ചും താരം പ്രത്യേകം സംസാരിച്ചു. മമിത ബൈജുവിനെ നാല് വര്‍ഷം മുമ്പ് ബോസ് ആന്‍ഡ് കോയുടെ സെറ്റില്‍ വെച്ചാണ് ആദ്യമായി കണ്ടതെന്നും അന്നത്തെ അതേ മമിത തന്നെയാണ് ഇപ്പോഴുമെന്നും നിവിന്‍ കൂട്ടിച്ചേര്‍ത്തു. തുടര്‍ച്ചയായി ഹിറ്റുകള്‍ ലഭിക്കുമ്പോഴും പഴയതുപോലെ നില്‍ക്കുക എന്നത് നിസാര കാര്യമല്ലെന്നും നിവിന്‍ പറഞ്ഞു.

‘അതുപോലെ ഈ സിനിമയില്‍ എടുത്തുപറയേണ്ട മറ്റൊരാളാണ് സുരേഷ് കൃഷ്ണ. വളരെ യാദൃശ്ചികമായി ജീവിതത്തില്‍ ലഭിച്ച ഒരു സുഹൃത്താണ് അദ്ദേഹം. പണ്ടുമുതല്‌ക്കേ വില്ലന്‍ റോളുകള്‍ മാത്രം ചെയ്ത ഒരു നടന്‍ ഇത്രയും ഫണ്ണാണെന്ന് അറിഞ്ഞില്ല. ആദ്യമായിട്ടാണ് സുരേഷേട്ടന്റെ കൂടെ അഭിനയിക്കുന്നത്. വെറുതെ ഇരിക്കുമ്പോഴെല്ലാം ഒരുപാട് തമാശകള്‍ പറയുന്നയാളാണ് പുള്ളി.

ഷമീറും ഞാനും സുരേഷേട്ടനുമുള്ള സീനില്‍ അവര്‍ രണ്ടുപേരും തമ്മിലുള്ള കൗണ്ടറടി കേട്ട് ‘ഇതൊന്ന് നിര്‍ത്താമോ’ എന്ന് പറയേണ്ട അവസ്ഥ വരെയുണ്ടായി. ഇത്രയും എന്‍ജോയ് ചെയ്യാന്‍ പറ്റിയ കോമ്പോയായിരുന്നു അത്. സിനിമയില്‍ കണ്ടതിനെക്കാള്‍ കൂടുതല്‍ കൗണ്ടറുകള്‍ ഇവര്‍ റിയല്‍ ലൈഫില്‍ പറയാറുണ്ട്,’ നിവിന്‍ പോളി പറയുന്നു.

സമീപകാലത്ത് എല്ലാതരം പ്രേക്ഷകര്‍ക്കും ഒരുപോലെ ഇഷ്ടമാവുകയും ഒരുപാട് റിപ്പീറ്റ് ഓഡിയന്‍സുണ്ടാവുകയും ചെയ്ത ചിത്രമാണ് ബെത്‌ലഹേം കുടുംബ യൂണിറ്റെന്നും താരം പറഞ്ഞു. ചിത്രത്തിന്റെ നിര്‍മാതാക്കളായ ഭാവന സ്റ്റുഡിയോസിനെയും നിവിന്‍ പ്രത്യേകം അഭിനന്ദിച്ചു. ഒരു സിനിമയെ ഭാവന സ്റ്റുഡിയോസ് സമീപിക്കുന്ന രീതി മികച്ചതാണെന്നും അത് എല്ലാവരും മാതൃകയാക്കണമെന്നും താരം പറഞ്ഞു.

Content Highlight: Nivin Pauly saying Suresh Krishna is a good friend he got from Bethlehem Kudumba Unit

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more