| Monday, 19th October 2026, 8:39 am

സാധാരണ സ്ക്രിപ്റ്റ് വായിച്ചിട്ട് നമുക്ക് എന്തെങ്കിലും അഭിപ്രായങ്ങൾ പറയാനുണ്ടാവും; ബെത്‌ലഹേമിന്റെ കാര്യത്തിൽ അതൊന്നുമുണ്ടായില്ല: നിവിൻ പോളി

അനുപമ കെ. സീത

കേരള ബോക്സ് ഓഫീസിലെ സകല റെക്കോഡുകളും കടത്തി വെട്ടി ഗംഭീര വിജയം സ്വന്തമാക്കിയ സിനിമയാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഗിരീഷ് എ.ഡിയുടെയും കിരൺ ജോസിയുടെയും തിരക്കഥയിൽ ഗിരീഷ് എ.ഡിയാണ് ചിത്രം സംവിധാനം ചെയ്തത്. സിനിമയിൽ നിവിൻ പോളിയും മമിത ബൈജുവുമാണ് നായിക-നായക വേഷത്തിലെത്തിയത്. മറ്റ് പ്രധാനപെട്ട കഥാപാത്രങ്ങൾ ചെയ്ത സുരേഷ് കൃഷ്ണ, സംഗീത് പ്രതാപ്, മഞ്ജുശ്രീ, റോഷൻ ഷാനവാസ്, ശ്രിന്ദ, വിനയ് ഫോർട്ട്, മീനാക്ഷി രവീന്ദ്രൻ തുടങ്ങിയ എല്ലാവരും മികച്ച പെർഫോമൻസാണ് സ്ക്രീനിൽ കാഴ്ച്ച വെച്ചത്.

വിഷ്ണു വിജയ് സംഗീത സംവിധാനം നിർവ്വഹിച്ച സിനിമയിലെ ഗാനങ്ങളെല്ലാം സൂപ്പർഹിറ്റാവുകയും പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തിരുന്നു. ഓണം ലക്ഷ്യം വെച്ചിറങ്ങിയ ചിത്രം ആഗോള തലത്തിൽ 300 കോടിയിലധികം കളക്ഷൻ നേടിയിരുന്നു. ഏജ് ഗ്യാപ് റോം-കോം പ്രേമേയത്തെ അടിസ്ഥാനമാക്കിയിരുന്നു ചിത്രത്തിന്റെ കഥ പശ്ചാത്തലം.

ബെത്‌ലഹേം കുടുംബ യൂണിറ്റ്.Photos.Screen Grab/Facebook.com

ഇപ്പോഴിതാ ചിത്രത്തിന്റെ സക്സസ് മീറ്റിൽ സംസാരിക്കവേ ഒരു സിനിമ വിജയമാകുന്നതിന്റെ ഒപ്പം തന്നെ പ്രധാനമാണ് പ്രേക്ഷകർക്കത് ഇഷ്ടപ്പെടുക എന്ന് പറയുകയാണ് നിവിൻ പോളി.

‘നമുക്കെല്ലാവർക്കും അറിയാം പ്രായഭേദമന്യേ എല്ലാവർക്കും ഒരേപോലെ ഇഷ്ടപെട്ട ഒരു പരാതികളും പറയാത്ത റിപ്പീറ്റ് ഓഡിയൻസ് ഒരുപാട് വന്നിട്ടുള്ള ഒരു പടമാണ് ബെത്‌ലഹേം. അപ്പോഴതിന്റെ കംപ്ലീറ്റ് ക്രെഡിറ്റും ഉള്ളത് നമ്മുടെ സംവിധായകൻ ഗിരീഷിനാണ്. അത്രയും വലിയൊരു എഫേർട്ട് ഇതിന്റെ പിന്നിൽ ഉണ്ടെന്നാണ് ഞാൻ മനസിലാക്കുന്നത്.

ഞാൻ ഇപ്പോഴും ഓർക്കുന്നുണ്ട് ഇതിന്റെ സ്ക്രിപ്റ്റ് വായിച്ച കഴിഞ്ഞതിന് ശേഷം സാധാരണ സ്ക്രിപ്റ്റ് വായിച്ചിട്ട് നമുക്ക് എന്തെങ്കിലും ചെറിയ ചെറിയ അഭിപ്രായങ്ങളെല്ലാം പറയാനുണ്ടാവും. പക്ഷേ സത്യം പറഞ്ഞാൽ ഇതിനു എനിക്കൊന്നും പറയാനുണ്ടായില്ല. ലാസ്റ്റ് പേജ് വായിച്ച് ആ സ്ക്രിപ്റ്റ് അടച്ചു വെക്കുകയാണുണ്ടായത്. അത്രയും ബ്യൂട്ടിഫുൾ ആയിട്ട് അത് എഴുതിയിരുന്നു’ നിവിൻ പറഞ്ഞു.

നമ്മൾ ഇന്നിവിടെ സക്സസ് മീറ്റിൽ എല്ലാവരും സെലിബ്രേറ്റ് ചെയ്യുമ്പോൾ എത്രയോ നാളുകൾക്ക് മുമ്പ് ഗിരീഷും കിരണും കൂടി അതിന്റെ പിന്നിൽ അത്രയും എഫേർട്ട് എടുത്തത് കൊണ്ടാണ് നമുക്ക് ഇന്നിവിടെ നിൽക്കാൻ പറ്റുന്നതെന്നും താരം കൂട്ടിച്ചേർത്തു. പ്രേക്ഷരോട് നന്ദി പറയുകയും പ്രേക്ഷർക്കിഷ്ടപെട്ട സിനിമകൾ ചെയ്യാനാണ് താനാഗ്രഹിക്കുന്നതെന്നും അങ്ങനെ തനിക്ക് സാധിക്കട്ടെയെന്നും നിവിൻ പറഞ്ഞു.

Content Highlight: Nivin Pauly said that usually, after reading a script, they might have some opinions or suggestions to share, but in the case of Bethlehem, nothing like that had happened.

അനുപമ കെ. സീത

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more