| Thursday, 26th March 2026, 10:03 am

സിനിമയിൽ ഞായറാഴ്ച അവധി കൊണ്ട് വരണം, ആഴ്ചയിൽ ഒരു ദിവസം റെസ്റ്റ്: നിവിൻ പോളി

നന്ദന എം.സി

ധ്യാൻ ശ്രീനിവാസനും അജു വർഗീസും ചേർന്ന് നടത്തിയ ഒരു അഭിമുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് . ‘പ്രതിച്ഛായ’ സിനിമയിലെ താരങ്ങളായ നിവിൻ പോളിയെയും ഷറഫുദീനിനെയും അവർ അഭിമുഖം ചെയ്യുന്ന വീഡിയോയാണ് ആരാധകർ ഏറ്റെടുത്തത്.

പരസ്പരം ട്രോളിയും തമാശ പറഞ്ഞും ശ്രീ ഗോകുലം മൂവീസ് എന്ന യൂട്യൂബ് ചാനലിന് നൽകിയ ഈ അഭിമുഖം ഇതിനകം തന്നെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്.

ഏറെ എന്റർടൈൻനിങ് ആയിരുന്ന അഭിമുഖത്തിൽ മുഖ്യമന്ത്രിയാകാനുള്ള ആ​ഗ്രഹവും തുടർന്ന് നടന്ന സംഭാഷണങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

മുഖ്യമന്ത്രിയാകാൻ ആ​ഗ്രഹമുണ്ടോ എന്നായിരുന്നു ഷറഫുദ്ദീനോട് ധ്യാനിന്റെ ചോ​ദ്യം. അതിന് ഉണ്ടെന്നാണ് ഷറഫുദ്ദീൻ നൽകിയ മറുപടി. അങ്ങനെ മുഖ്യമന്ത്രി ആവുകയാണെങ്കിൽ എന്ത് മാറ്റമാണ് വരുത്താൻ ആ​ഗ്രഹിക്കുന്നത് എന്ന് ധ്യാൻ ചോദിക്കുകയും തുടർന്ന് താരങ്ങൾ നൽകിയ മറുപടികളുമാണ് സോഷ്യൽ മീഡിയയിൽ വലിയ ഓളം സൃഷ്ടിച്ചത്.

ഇന്റർവ്യൂ, Photo: YouTube/ Screengrab

കുറേ റോഡ് പണിയുക, പാലം പണിയുക അങ്ങനെയുള്ളൊരു സംഗതിയില്ല എന്ന് ഷറഫുദ്ദീൻ പറയുകയും എല്ലാ ഹോട്ടലുകളിലും നല്ല ഭക്ഷണവും വൃത്തിയും നിർബന്ധമാക്കുന്ന നിയമം കൊണ്ടുവരണം, അടുക്കളകൾ എല്ലാം ക്ലീൻ ആയിരിക്കണം എന്ന് അജു അതിന് മറുപടിയും നൽകി.

മുഖ്യമന്ത്രി തന്നെ ഹോട്ടലുകളിൽ ഇറങ്ങി പരിശോധന നടത്തണമെന്നാണോ ഉദ്ദേശമെന്ന് ഷറഫുദ്ദീൻ ചോദിക്കുകയും ഹാപ്പിനെസ് ഇൻഡെക്സ് എന്ന ആശയം മുന്നോട്ടുവെച്ച്, ആളുകൾ സന്തോഷത്തോടെ ജീവിക്കാനും അവരുടെ ആവശ്യങ്ങൾ നിറവേറ്റപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

ആളുകൾക്ക് അവർ ചെയ്യുന്ന ജോലിക്ക് തുല്യമായ പ്രതിഫലം നൽകണം, ഇല്ലെങ്കിൽ അതിന് മൂല്യമുണ്ടാകില്ലെന്ന് അജു വർഗീസ് അതിന് പ്രതികരിച്ചു.

ഇതിനിടെ പുതിയൊരു പാർട്ടി തുടങ്ങുമോ എന്ന് ധ്യാൻ ശ്രീനിവാസൻ ചോദിക്കുകയും പുതിയ പാർട്ടി തുടങ്ങുന്നതിന് പകരം നിലവിലുള്ളതിൽ എങ്ങനെയെങ്കിലും പ്രവേശിക്കാൻ ശ്രമിക്കാമെന്നായിരുന്നു ഷറഫുദ്ദീന്റെ മറുപടി.

ധ്യാൻ , Photo: YouTube/ Screengrab

എന്നാൽ സിനിമാ മേഖലയിൽ ഞായറാഴ്ച അവധി കൊണ്ടുവരണം, ആഴ്ചയിൽ ഒരു ദിവസം വിശ്രമം വേണമെന്നുമായിരുന്നു നിവിൻ പോളിയുടെ ആവശ്യം. അതിന് മറുപടിയായി ആലോചിക്കാവുന്ന കാര്യമാണെന്ന് ഷറഫുദ്ദീൻ പറയുകയും ചെയ്യുന്നു.

ശേഷം തമാശയായി തനിക്കൊരു ‘ഒരു ഹിറ്റ്’ എന്ന് ധ്യാൻ പറഞ്ഞപ്പോൾ, നിനക്കൊരു ഹിറ്റ് നൽകുന്നത് മുഖ്യമന്ത്രി വിചാരിച്ചാലും നടക്കുമെന്ന് തോന്നുന്നില്ലെന്ന് രസകരമായി ഷറഫുദ്ദീൻ പറഞ്ഞു.

അവസാനം സംവിധാന രംഗത്തേക്ക് ധ്യാൻ കടക്കണമെന്ന് നിവിൻ പറയുകയും അതിന് മറുപടിയായി , നിങ്ങൾ മൂന്ന് പേരും എനിക്ക് ഡേറ്റ് നൽകിയാൽ തന്റെ പ്രതിഛായ മാറ്റാൻ ഒരു അവസരം ഉണ്ടാകുമെന്നാണ് ധ്യാൻ പറഞ്ഞത്. എന്തൊക്കെയായാലും താരങ്ങളുടെ ഈ ഒരു ഇന്റർവ്യൂയാണിപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച.

Content Highlight: Nivin Pauly’s interview goes viral

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more